വാഴക്കാട്:വാഴക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസുമായി നിരന്തരം ബന്ധം പുലർത്തുന്ന ഓഫീസിനടുത്തുള്ള ചായക്കച്ചവടത്തിൽ സഹായിയായി പ്രവർത്തിച്ചിരുന്ന മുണ്ടുമുഴി സ്വദേശി കെ.കെ തൊടി മേത്തൽ കോയ ഉമ്മർ (ചായ കാക്ക) യുടെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ച് (2015 – 20 കാലയളവിലെ ) മുൻ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ. ഗ്രാമപഞ്ചായത്ത് ജീവനക്കാർക്കും, ജനപ്രതിനിധികൾക്കും, നിത്യേന വിവിധ ആവശ്യങ്ങൾക്കായ് എത്തുന്നവർക്കും ഏറെ പ്രിയപ്പെട്ടവനും, സുപരിചിതനുമായ ഉമ്മർ കാക്ക ചിരിച്ച മുഖവുമായി എളിമയോടെ, എല്ലാവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പഞ്ചായത്തിലെ നിത്യ സന്ദർശകനായ പഞ്ചായത്തിലേക്ക് ചായയും, പാനീയങ്ങളും നൽകുന്നതോടൊപ്പം പഞ്ചായത്തിലുള്ളവരോട് കുശലം പറഞ്ഞും, ചിരിച്ചും സുഖ അന്വേഷണം നടത്തിയുമാണ് പിരിഞ്ഞു പോകാറുള്ളത്. പഞ്ചായത്തിലെത്തുന്നവർക്ക് ഉമ്മർ കാക്കയെ കണ്ടാൽ പഞ്ചായത്ത് ജീവനക്കാരനായേ തോന്നാറുള്ളൂ ഇങ്ങനെ അടുപ്പം പുലർത്തിയിരുന്ന ഉമ്മർ കാക്കയുടെ വിയോഗം ഞെട്ടലോടെയാണ് ഓരോരുത്തരും കേട്ടത്. അദ്ദേഹവുമായി അടുത്ത ബന്ധു പുലർത്തിയിരുന്ന മുൻ ഭരണസമിതി അംഗങ്ങൾ ( 2015 – 2020) വിയോഗവുമായി ബന്ധപ്പെട്ട് ചേർന്ന ഓൺലൈൻ അനുശോചന യോഗത്തിലാണ് അംഗങ്ങൾ വിതുമ്പിയത്. അദ്ദേഹത്തിൻ്റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേർന്ന്, പരലോക ജീവിതം സർവ്വശക്തൻ ധന്യമാക്കട്ടെ എന്ന് പ്രാർത്ഥിച്ച് അനുശോചനം രേഖപ്പെടുത്തി.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.ഹാജറുമ്മ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം ജമീല ടീച്ചർ അനുശോചന യോഗത്തിന് തുടക്കം കുറിച്ചു സംസാരിച്ചു.
ജൈസൽ എളമരം സ്വാഗതം പറഞ്ഞു. ഷീബ സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു.
പി.മുഹമ്മദ് പറക്കുത്ത് (കുട്ടിമാൻ),അഷ്റഫ് കോറോത്ത്, കെ.എ സലിം, എ.പി തങ്ക,എം.സി നാസർ,കെ. സുരേഷ് കുമാർ, കെ.സി. നയീമുദ്ധീൻ (ബാവ ), പി.പി സുഹറാബി, എം.മുഹമ്മദ് ബഷീർ, പി. ശ്രീമതി, എം. വിജയരാജൻ, പ്രീത അശോകൻ,പി. സുഹറാബി, ഫാത്തിമത്ത് സുഹറ, ചിത്ര മണ്ണറോട്ട് എന്നിവർ സംസാരിച്ചു.