കൊണ്ടോട്ടി: കൊണ്ടോട്ടി ബി ആർ സി തല ഉദ്ഘാടനം ജി എം യു പി സ്കൂൾ കൊണ്ടോട്ടിയിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. പ്രഹ്ളാദ് കുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡൻ്റ് ശ്രീ ഷമീർ ചുണ്ടക്കാടൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ നിത ഷഹീർ നിർവഹിച്ചു.
കൊണ്ടോട്ടി ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ ശ്രീ അനീഷ് കുമാർ പഠനോത്സവം പദ്ധതി വിശദീകരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റംല കൊടവണ്ടി, വാർഡ് കൗൺസിലർ താഹിറ ഹമീദ്, എസ്.എം.സി ചെയർമാൻ അനീസ് റഹ്മാൻ, മുഹമ്മദ് നവാസ് നാനാക്കൽ, ഷബീറലി കമ്പത്ത്, ഹനീഫ , ഹഫ്സത്ത്, ടി.വി ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. എസ് ആർ ജി കൺവീനർ മൈമൂന കുടുക്കൻ ചടങ്ങിന് നന്ദി പറഞ്ഞു.