വാഴക്കാട് ഗവൺമെന്റ് ഐ.ടി.ഐ യുടെ കെട്ടിട ശിലാസ്ഥാപന ചടങ്ങ് നടന്നു 2025 മാർച്ച് 5 ന് രാവിലെ 10 മണിക്ക് കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ എളമരം പ്രദേശത്ത് കരിയാത്തൻ കുഴിയിൽ വച്ച് ബഹുമാനപ്പെട്ട കൊണ്ടോട്ടി നിയോജകമണ്ഡലം എംഎൽഎ ടിവി ഇബ്രാഹിം സാഹിബിന്റെ അധ്യക്ഷതയിൽ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വെർച്ചൽ പ്ലാറ്റ്‌ഫോം മുഖേന വാഴക്കാട് ഗവ. ഐ.ടി.ഐ യുടെ കെട്ടിട ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ മലപ്പുറം എംപി ഇടി മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി പങ്കെടുത്തു.
വ്യാവസായിക പരിശീലന വകുപ്പ് ഉത്തരമേഖല കേന്ദ്രം, കണ്ണൂർ ജോയിന്റ് ഡയറക്ടർ വാസുദേവൻ പി സ്വാഗതം ആശംസിച്ചു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് അസി: എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. വാഴക്കാട് ഐ.ടി.ഐ പ്രിൻസിപ്പാൾ മഹുമ്മദ് അലി കെ.പി ബഹുമാനപ്പെട്ട തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടിയുടെ സന്ദേശം വായിച്ചു കേൾപ്പിച്ചു.
ബിന്ദു. കെ.എ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കൊണ്ടോട്ടി), . അഡ്വ: എം.കെ നൗഷാദ്(പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത്, വാഴക്കാട്). സുഭദ്ര ശിവദാസൻ (മെമ്പർ, ജില്ലാ പഞ്ചായത്ത്). ഷമീന സലീം (വൈസ് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത്, വാഴക്കാട്) റഫീഖ് അഫ്സൽ (വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ). ആയിശ മാരാത്ത് (ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ) പി അബൂബക്കർ (മെമ്പർ, ബ്ലോക്ക് പഞ്ചായത്ത്), അഡ്വ: ജന്ന ഷിഹാബ് (മെമ്പർ, ഗ്രാമ പഞ്ചായത്ത്), അബ്ദുറഹിമാൻ മാസ്റ്റർ (മുൻ പഞ്ചായത്ത് പ്രസിഡന്റ്, വാഴക്കാട്) സി.വി സക്കറിയ (മുൻ പഞ്ചായത്ത് പ്രസിഡന്റ്, വാഴക്കാട്) സരോജിനി എടവണ്ണപ്പാറ (വാർഡ് മെമ്പർ), ബഷീർ മാസ്റ്റർ സി.പി (വാർഡ് മെമ്പർ)അനിൽ കുമാർ എസ്.വി (ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ്, പാലക്കാട്)ശ്രീമതി. ഷാന്റി സി.എസ് (പിൻസിപ്പാൾ, ഗവ.ഐ.ടി.ഐ അരീക്കോട്). വിധുൻജിത് (ചെയർമാൻ, ഐ.എം.സി, ഐ.ടി.ഐ വാഴക്കാട്). വിദ്യാവതി കെ (പ്രസിഡന്റ്, പി.ടി.എ, ഐ.ടി.ഐ വാഴക്കാട്)ശ്രീ. മോട്ടമ്മൽ മുജീബ് മാസ്റ്റർ (ഐ.യു.എം.എൽ), ശ്രീ. ജെയ്സൽ എളമരം (ഐ.എൻ.സി), ശ്രീ. ഭാസ്കരൻ മാസ്റ്റർ മാസ്റ്റർ ( സിപിഐഎം ), ശ്രീ. ഒ കെ അയ്യപ്പൻ (സി.പി.ഐ), ശ്രീ. സലീം കെ.പി (സെക്രട്ടറി, സ്റ്റാഫ് കൌൺസിൽ, ഐ.ടി.ഐ വാഴക്കാട്)ശ്രീ. മുഹമ്മദ് സുബയ്യിൽ ഒ.എം (ചെയർമാൻ, ട്രെയിനീസ് കൌൺസിൽ, ഐ.ടി.ഐ വാഴക്കാട്) എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ശ്രീ. കെ.പി മുഹമ്മദ് അലി (പ്രിൻസിപ്പാൾ