വാഴക്കാട് : വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വാഴക്കാട്ടുകാരായ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട് ഈ വർഷത്തെ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു സമാഹരിച്ച ഫണ്ട് ഭാരവാഹികൾ പാലിയേറ്റീവ് സാരഥികൾക്ക് കൈമാറി . ഗ്ലോബൽ ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് മാനുട്ടി കുനിക്കാടൻ , ചാരിറ്റി കൺവീനർ ശരീഫ് ഒമാൻ , മനാഫ് ഞാറ്റൂർ എന്നിവർ ചേർന്ന് പാലിയേറ്റീവ് ഭാരവാഹികളായ ബി.പി അബ്ദുൽ ഹമീദ് , ജംഷിദ് ചിറ്റൻ, വി.സി മുഹമ്മദ് എന്നിവർക്ക് കൈമാറി . ഗ്ലോബൽ ഒഐസിസി യുടെ നേത്രത്വത്തിൽ സമാഹരിച്ച 1,65,250 രൂപയാണ് ചടങ്ങിൽ കൈമാറിയത് . മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജൈസൽ എളമരം , ഗ്രാമ പഞ്ചായത്ത് മെമ്പർ സി കെ അബ്ദുൽ റഷീദ് , മഹിള കോൺഗ്രസ് പ്രസിഡണ്ട് അഡ്വ: സുനൂബിയ, ഷഫീഖ് ചിറ്റൻ എന്നിവർ സംബന്ധിച്ചു .
ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട് പാലിയേറ്റീവ് ഫണ്ട് കൈമാറി
