വാഴക്കാട് : എളമരം ബി ടി എം ഒ യു പി സ്കൂളിൽ ഏഴാം തരം വിദ്യാർത്ഥികൾക്കായി ഒപ്പരം എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ലഹരിക്കെതിരെ വിദ്യാർത്ഥി ജാഗ്രത ചതുർമാസ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ദ്വിദിന സഹവാസ ക്യാമ്പ് റിട്ടയേർഡ് എ ഇ ഒ ഗിരീഷ് കുമാർ എ പി ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസിനും, ഐസ് ബ്രേക്കിങ് സെഷനും ഐ ജി പി ട്രൈനർ മുഹമ്മദ് ഖാൻ നേതൃത്വo നൽകി.കൾച്ചറൽ പ്രോഗ്രാം, ക്യാമ്പ് ഫെയർ, കയാക്കിങ്, മൈൻഡ് മാസ്റ്ററിങ്, മോർണിംഗ് വാക് തുടങ്ങി വിവിധ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കുകയോ വിൽക്കുകയോ ഇല്ലെന്നും ലഹരി വിരുദ്ധ സന്ദേശം കൂട്ടുകാരിലേക്ക് എത്തിക്കുമെന്നും പ്രതിജ്ഞ ചെയ്തു കൊണ്ടാണ് ക്യാമ്പ് സമാപിച്ചത്.വിവിധ സെഷനുകളിൽ സ്കൂൾ മാനേജർ കെ വി മുഹമ്മദ്, പി ടി എ പ്രസിഡന്റ് കെ പി സലീം മാസ്റ്റർ, വൈസ് പ്രസിഡന്റ് ശ്രീദാസ് വെട്ടത്തൂർ, എം ടി എ വൈസ് പ്രസിഡന്റ് ആരിഫ എ,മഹമൂദ് ജലാലി, ഹെഡ് മാസ്റ്റർ ഒ എം നൗഷാദ്, ബോസ പ്രസിഡന്റ് മുസ്തഫ വാഴക്കാട്,ടി കെ റഫീഖ്, കെ മുഹമ്മദ് സർഫാസ്, കെ അബ്ദുൽ മജീദ്, എന്നിവർ സംബന്ധിച്ചു.ടി കെ ഹഫ്സ ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ റീഷ്മ ദാസ് എം പി സ്വാഗതവും കോ ഓർഡിനേറ്റർ രാകേന്ദു കെ വർമ നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ സന്ദേശം ഉയർത്തി ബ ടി എം ഒ യുപി സ്കൂളിൽ ഒപ്പരം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
