കൊണ്ടോട്ടി : സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ഉയർത്താനുള്ള പതാക വഹിച്ചുകൊണ്ടുള്ള പതാകജാഥക്ക് കൊണ്ടോട്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ക്യാപ്റ്റനായും,പനോളി വത്സൻ മാനേജറായും,അനുശ്രീ അംഗവുമായ പതാക ജാഥയാണ് കൊണ്ടോട്ടിയിൽ സ്വീകരണം ഏറ്റുവാങ്ങിയത്.
സിപിഐഎം കൊണ്ടോട്ടി ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് സ്വീകരണ പൊതുയോഗത്തിൽ സ്വാഗതം പറഞ്ഞു.സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനിൽ,സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ എം സ്വരാജ് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി.
സിപിഐഎം സംസ്ഥാന സമ്മേളനം പതാക ജാഥയ്ക്ക് കൊണ്ടോട്ടിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി
