എടവണ്ണപ്പാറ : വിശുദ്ധ റമളാൻ ആത്മവിശുദ്ധിക്ക് എന്ന റമദാൻ ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് എടവണ്ണപ്പാറ സോൺ, യാത്രക്കാർക്ക് നോമ്പ് തുറക്കാനുള്ള സഹായത്തിനായി സ്ഥാപിച്ച ഇഫ്താർ ഖൈമ, ചീക്കോട് ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ കെ പി സഈദ് പള്ളിപ്പടി ഉദ്ഘാടനം നിർവഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് സോൺ ഫിനാൻസ് സെക്രട്ടറി സി എം മൗലവി വാഴക്കാട്, എസ് വൈ എസ് സോൺ പ്രസിഡൻ്റ് എം എ ശുക്കൂർ സഖാഫി മുതുവല്ലൂർ, ജനറൽ സെക്രട്ടറി, സി അമീർ അലി സഖാഫി വാഴക്കാട്, ഫിനാൻസ് സെക്രട്ടറി വൈ പി അബ്ദുൽ നിസാർ കൊളമ്പലം, സാമൂഹികം സെക്രട്ടറി മുഹമ്മദ് മുസ്തഫ കണ്ണത്തുംപാറ, ഡയറക്ടറേറ്റ് അംഗം എ ഷംസുദ്ദീൻ അക്കരപ്പറമ്പ്, അനസ് അഹ്സനി കൊളമ്പലം,സാദിക്കലി അടൂരപ്പറമ്പ് സംബന്ധിച്ചു.
എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഇഫ്താർ ഖൈമ ഉദ്ഘാടനം നിർവഹിച്ചു.
