പുളിക്കൽ പഞ്ചായത്തിലെ പരിധിയിലെ സ്കൂളുകളിൽ സേവനം ചെയ്യുന്ന 20 അധ്യാപകർക്ക് പുളിക്കൽ പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി.
പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡണ്ട് ബേബി രജനി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ അനീഷ് കുമാർ എം മുഖ്യാതിഥിയായിരുന്നു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി സുഹറ ചേലാട്ട്, വാർഡ് മെമ്പർമാരായ കുട്ട്യാലി , പിടി ഹിബത്തുള്ള, ശരീഫ് ടീച്ചർ,ശംല ശരീഫ് ആസിഫ ഷമീർ പഞ്ചായത്ത് സെക്രട്ടറി വിനോദ് ഓലശ്ശേരി, റഫീഖ്, കെ ഒ നൗഫൽ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
പുളിക്കൽ ഗ്രാമപഞ്ചായത്ത് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു
