കൊണ്ടോട്ടി : വിജയഭേരി- വിജയ സ്പർശം’ 2024- 25 ലെ ഏറ്റവും മികച്ച സ്കൂൾ യൂണിറ്റായി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിച്ചതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാർ പ്രഖ്യാപിച്ചു.
മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ,അടിസ്ഥാന ഗണിതം എന്നിവയിൽ വിദ്യാർഥികളെ വിജയവഴിയിലേക്ക് നയിക്കാൻ ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം വകുപ്പുകളും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായായി സ്കൂൾ തലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് വിജയഭേരി- വിജയ സ്പർശം പദ്ധതി.
വിജയസ്പർശം പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ വിജയസ്പർശം ടൂൾ ഉപയോഗിച്ച് പരീക്ഷ നടത്തിയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. തുടർന്നു ഒരു അക്കാദമിക വർഷം തുടർച്ചയായി രാവിലെയും, അവധി ദിവസങ്ങളിലും പരിശീലനം നൽകി പഠനത്തിൽ വിദ്യാർഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, എല്ലാ കുട്ടികളെയും മുൻനിരയിൽ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ സമാപനമായി കോൺവൊക്കേഷൻ നടത്തിയാണ് കുട്ടികൾക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാർ സർട്ടിഫിക്കറ്റുകൾ നൽകിയത്.
പദ്ധതിയുടെ ഭാഗമായി ഒപ്പരം,ഉണർവ്വ്, സാധ്യo, പടവുകൾ, മികവ്,മധുരം ലളിതം, എല്ലാവർക്കും വിജയിക്കാം ,ചിറകുകൾ,തുടങ്ങിയ വേറിട്ട പരിപാടികളും,മുഴുവൻ കുട്ടികളെ മികവിലേക്ക് എത്തിക്കുകയും ചെയ്തതിനാണ് DDE യുടെ പ്രശംസ പരിപാടിയിൽ വെച്ചു കുട്ടികളെയും പദ്ധതി കോർഡിനേറ്റർ കെ.എം.ഇസ്മായിൽ മാസ്റ്ററെയും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഉപഹാരം നൽകി ആദരിച്ചു
ഹെഡ്‌മാസ്റ്റർ പി. ടി ഇസ്മായിൽ മാസ്റ്റർ അധ്യക്ഷനായി. പി.ടി. എ.പ്രസിഡന്റ് പി. ടി. ഹനീഫ, സ്കൂൾ വിജയഭേരി കോർഡിനേറ്റർ എം.നശീദ, വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ, സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.അബ്ദുൽ. ഖാദർ, പി.എം.റഫീഖ്, സ്കൂൾ സ്‌പെഷ്യൽ എടുക്കേറ്റർ റാഷിദ് പയേരി, വിജയസ്പര്ശം വിദ്യാർത്ഥികൾ,രക്ഷിതാക്കൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു