വെട്ടത്തൂർ :ഈ വർഷം ജീനിയസ് ഹണ്ട് എന്ന പേരിൽ ഓരോ ദിവസവും രണ്ട് വീതം ജനറൽനോളജ് ചോദ്യങ്ങൾ സ്കൂൾ നോട്ടീസ് ബോർഡിൽ ഇടുകയും പിറ്റേദിവസം അതിൻറെ ഉത്തരങ്ങൾ പ്രത്യേകം തയ്യാറാക്കിയ ബോക്സിൽ ഇടുകയും അതിൽ നിന്ന് നറുക്കെടുത്ത ഒരു കുട്ടിക്ക് സമ്മാനം നൽകുന്ന രീതിയാണ് ടാലൻറ് ഹണ്ട്.ഓരോ മാസത്തിലും പ്രത്യേക മത്സരം നടത്തി ആ മാസത്തെ മന്ത്ലി സ്റ്റാറിന് കണ്ടെത്തുന്നു.ഇതിൽ വിജയിച്ച കുട്ടികളാണ് മെഗാ ടാലൻറ് ഹണ്ട് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്.
ഒന്നാം റാങ്ക് നേടിയത് നാല് ബി ക്ലാസിലെ ഹനാന ഷെറിൻ രണ്ടാം റാങ്ക് നിരജ്ഞന 4 A,നിദ ഫാത്തിമ 4 A, റിസ ഫിറോസ് 4 B യും, മൂന്നാം റാങ്ക് 4 A ക്ലാസിലെ ഫാത്തിമ ഹിബ , സ്വബീഹ് 4 B ക്ലാസിലെ ഹംദ മറിയം, അയാൻ അഹമ്മദ്, മുഹമ്മദ് ഫലാഹ് , നിയ ഫാത്തിമ,2 B ക്ലാസിലെ മിഷാൽ എന്നിവർ നേടി. മത്സരം ഹെഡ് മാസ്റ്റർ എം ടി സുരേഷ് ഉദ്ഘാടനം ചെയ്തു . ആറ് റൗണ്ടിലൂടെ നടന്ന മത്സരം അശ്റഫ് മാസ്റ്റർ നിയന്ത്രിച്ചു പിടി എ പ്രസിഡൻ്റ് ബഷീർ, എസ് എം സി ചെയർമാൻ രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.