എടവണ്ണപ്പാറ : വേനൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ജീവജാലങ്ങൾക്ക് ദാഹജലം എത്തിച്ചു കൊടുക്കുന്നതിനു വേണ്ടി എസ് വൈ എസ് എടവണ്ണപ്പാറ സോൻ മുവ്വായിരം തണ്ണീർകുടങ്ങൾ സ്ഥാപിക്കും
‘ജലമാണ് ജീവൻ’ എന്ന പ്രമേയത്തിൽ നടക്കുന്ന ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായാണ് തണ്ണീർകുടങ്ങൾ സ്ഥാപിക്കുന്നത്
തണ്ണീർക്കുടം സോൺ തല ഉദ്ഘാടനം ഓമാനൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുന്നാസർ എന്നിവർ നിർവ്വഹിച്ചു സോൺ ജനറൽ സെക്രട്ടറി സി. അമീർഅലി സഖാഫി വാഴക്കാട്, സോൺ സാന്ത്വനം ഡയറക്ട്രേറ്റ് അംഗങ്ങളായ പി.അബ്ദുൽ മുനീർ പറക്കുത്ത്. സി.ടി അബ്ദുറഷീദ് പൊന്നാട്, സാമൂഹികം ഡയറക്ട്രേറ്റ് അംഗങ്ങളായ എ.ശംസുദ്ദീൻ അക്കരപ്പറമ്പ്, പി.ബഷീർ നൂഞ്ഞിക്കര സംബന്ധിച്ചു.