വാഴക്കാട് :പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എളമരം ബിടിഎംഒ യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. ക്ലാസ്സിടം, സ്കൂളിടം, പൊതു ഇടം എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് പരിപാടികൾ നടന്നത്. ക്ലാസ്തല പഠനോത്സവം സ്കൂൾ മാനേജർ കെ വി മുഹമ്മദ് ,പി ടി എ പ്രസിഡന്റ് കെ പി സലീം മാസ്റ്റർ എന്നിവർ ഉദ്ഘാടനം ചെയ്തു.സ്കൂൾതല പഠനോത്സവം വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളളത്തിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ പി സലീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. “ക “ലിറ്റററി കൾച്ചർ ക്ലബ്ബ് അംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കയ്യെഴുത്തു മാഗസിൻ ബി ആർ സി ട്രെയ്നർ മുഹമ്മദ് നവാസ് മാസ്റ്റർ പ്രകാശനം ചെയ്തു.
പിടിഎവൈസ് പ്രസിഡന്റ് ശ്രീദാസ് വെട്ടത്തൂർ , എം ടി എ വൈസ് പ്രസിഡന്റ് ആരിഫ വി, കെ വി അബ്ദുറഹിമാൻ, മഹമൂദ് ജലാലി .റഫീഖ് ടി കെ , സി ആർ സി കോർഡിനേറ്റർ രതീഷ് കുമാർ ആശംസകൾ നേർന്നു. ഹെഡ് മാസ്റ്റർ ഒ എം നൗഷാദ് സ്വാഗതവും കോ ഓർഡിനേറ്റർ ഷാകിറ കെ നന്ദിയും പറഞ്ഞു. പഠന മികവുകൾ കോർത്തിണക്കി വിദ്യാർഥികൾ അവതരിപ്പിച്ച ലൈവ് ഷോ ശ്രദ്ധേയമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ കഥ രചന മൂല, ശാസ്ത്ര മൂല, സാമൂഹ്യ ശാസ്ത്ര മൂല, ഗണിത മൂല, കവിത രചന മൂല, ഐ ടി മൂല..എന്നിവിടങ്ങളിൽ കുട്ടികളുടെ മികവുകൾ പ്രദർശിപ്പിച്ചു.മുഴുവൻ കുട്ടികളുടെയും എന്റെ വായന എന്റെ മാഗസിൻ പഠനോത്സവത്തിൽ പ്രദർശിപ്പിച്ചു.രക്ഷിതാക്കളുടെ പരിപാടികളും അരങ്ങേറി.