31.5 C
Kerala
Friday, March 14, 2025

വാഖ് വനിത വിങ്- ഇൽഹാം-2025 ശ്രദ്ധേയമായി

Must read

ദോഹ: ILHAM – 2025 എന്ന പേരിൽ വാഖ് ലേഡീസ് വിംഗ് വനിതകൾക്കായി സംഘടിപ്പിച്ച Educational and Motivational Training പ്രോഗ്രാം ശ്രദ്ധേയമായി. ദോഹയിലെ ഭാരത് റസ്റ്റോറൻ്റിൽ വെച്ച് പ്രോഗ്രാം അൽ ഹാദി മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടറും സാമൂഹ്യ പ്രവർത്തകയുമായ ഡോ. റാഷ സുലൈമാൻ ഉദ്ഘാടനം ചെയ്തു. വാഖ് വനിത വിംഗ് പ്രസിഡൻ്റ് നജ ജൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷബാന ദിൽഷാദ് സ്വാഗതവും ജാസ്മിൻ ഫായിസ് നന്ദി പ്രകടിപ്പിച്ചു.

ആദ്യ സെഷനിൽ, Interval Learning Platform മാനേജിംഗ് ഡയറക്ടർ ഒ.കെ. സനാഫിർ, AI എക്സ്പർട്ട് മുസ്തഫ സൈതലവി എന്നിവർ ചേർന്ന് ‘SmartMom AI V2.5’ എന്ന തലക്കെട്ടിൽ വനിതകൾക്കായി നിർമ്മിത ബുദ്ധിയുടെ സാധ്യതകളെക്കുറിച്ചും ഉപയോഗങ്ങളെക്കുറിച്ചും അവബോധം നൽകുന്ന ക്ലാസും AI ടൂളുകളെക്കുറിച്ചുള്ള ട്രെയിനിംഗ് പ്രസൻ്റേഷനും നടത്തി. ഒന്നര മണിക്കൂർ നീണ്ടുനിന്ന സെഷൻ Artificial Intelligence സ്ത്രീകൾക്കും കുട്ടികൾക്കും എങ്ങനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താം എന്ന് വിശദീകരിക്കുന്നതായിരുന്നു.

രണ്ടാം സെഷനിൽ, ദോഹയിലെ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ നജ്ല ആസാദ് ‘Better or Perfect’ എന്ന വിഷയത്തിൽ സംസാരിച്ചു. ഇൻററാക്ടീവ് രീതിയിൽ നടത്തിയ ഈ സെഷൻ വളരെ ക്രിയാത്മകവും വനിതകൾക്ക് ആത്മവിശ്വാസം പകരുന്നതുമായിരുന്നു.

തുടർന്ന്, കഴിഞ്ഞ ദിവസം വിട പറഞ്ഞ വാഖ് രക്ഷാധികാരിയും ദോഹയിലെ സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്ന ശ്രീ. കെ. മുഹമ്മദ് ഈസയെ അനുസ്മരിച്ചുള്ള ട്രിബ്യൂട്ട് വീഡിയോ വാഖ് പ്രസിഡൻ്റ് ടി.പി. അക്ബർ റിലീസ് ചെയ്തു. തുടർന്ന് ഈസക്കയുടെ മരു മകൻ ആസാദ് അബ്ദുൽ റഹ്മാൻ (Technical Lead at Doha – Bank) സംസാരിച്ചു.

വാഖ് വനിത വിംഗ് സംഘടിപ്പിച്ച വെയ്റ്റ് ലോസ് ചലഞ്ചിൽ വിജയിയായ ആരിഫ സിദ്ധിഖിന് പരിപാടിയിൽ വെച്ച് വാഖ് സെക്രട്ടറി ഷബീറലി വാഴക്കാട് സമ്മാനവും, സിദ്ധിഖ് വട്ടപ്പാറ ട്രോഫിയും കൈമാറി.

ട്രെയിനിംഗ് സെഷൻ പൂർത്തിയാക്കിയവർക്ക് വാഖ് വനിത വിംഗ് ഭാരവാഹികളായ നജീന വയ്യൂം, ഹഫ്സി ഫയാസ്, നസ്ല നിയാസ്, ഷംല ഷമീം, ഷാഹിന നിസാർ, ജസ്ന ഫവാസ്, ഷിംന റഹ്മത്ത് എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഷാന ആബിദ് പരിപടിയിൽ ആങ്കറിംഗ് കർമ്മം നിർവ്വഹിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article