വാഴക്കാട് സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും (1985-87 ബാച്ച് ) AR നഗർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമായിരുന്ന (VFA), വാഴക്കാട് ചെറുവായൂർ ശ്രീരാജ് ചെറുവക്കാടിന്റെ 2021 ലെ ആകസ്മികവേർപാടിനോട് അനുബന്ധിച്ച്, 2022 മുതൽ അവരുടെ കുടുംബം വാഴക്കാട് ജി.എച്ച് എസ് എസിലെ മികച്ച ഇംഗ്ലീഷ് വിദ്യാർത്ഥിക്കായി നൽകി വരുന്ന ശ്രീരാജ് മെമ്മോറിയൽ എൻഡൗവ്‌മെന്റ് ക്യാഷ് അവാർഡ് നസ് ലി നൗഫൽ സ്വന്തമാക്കി.
എല്ലാ അധ്യയന വർഷവും വാഴക്കാട് ഹൈസ്‌കൂളിൽ, ഇംഗ്ലീഷ് ഭാഷയിൽ മികച്ച പ്രകടനംകാഴ്ചവയ്ക്കുന്ന ഒരു വിദ്യാർത്ഥിക്കാണ് അവാർഡ് നൽകി വരുന്നത്. PTA യും SMC യും അധ്യാപകരും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ശ്രീ *ഋഷിരാജ് സിംഗ് ഐ.പി.എസ്* ഇൽ നിന്നും മൊമെന്റോയും ക്യാഷ് അവാർഡും നസ്‌ലി നൗഫൽ ഏറ്റുവാങ്ങി .ചെറുവായൂർ കണ്ടമത്തിൽ നൗഫലിന്റെയും പൂത്തടമ്മൽ സക്കീനയുടെയും മകളാണ് നസ്‌ലി നൗഫൽ
ശ്രീരാജ് എൻഡൗവ്മെൻ്റ് കൃഷ് അവാർഡ് നസ് ലി നൗഫൽ ഏറ്റുവാങ്ങി
