31.5 C
Kerala
Friday, March 14, 2025

ഒഴുകൂർ ജി എം യു പി സ്കൂളിൽ വർണ്ണ കൂടാരം ഉൽഘാടനം നിർവ്വഹിച്ചു.

Must read

ഒഴുകൂർ : സമഗ്രശിക്ഷ കേരള സ്റ്റാർസ് പദ്ധതി പ്രകാരം നടപ്പാക്കുന്ന, പതിമൂന്ന് പ്രവർത്തന ഇടങ്ങളോട് കൂടിയ വർണ്ണകൂടാരം പദ്ധതി ഒഴുകൂർ ജി എം യു പി സ്കൂളിൽ MLA ശ്രീ പി. ഉബൈദുള്ള ഉദ്ഘാടനം നിർവഹിച്ചു . സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ അൽമാസ് സാദിഖ് സ്വാഗതം ആശംസിച്ച ചടങ്ങിൽ,മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി സുനീറ പൊറ്റമ്മൽ ആദ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോഓർഡിനേറ്റർ അനീഷ്‌കുമാർ എം വർണ്ണകൂടാരം പദ്ധതി വിശദീകരണം നടത്തി,2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം നടത്തുന്ന ഉപജില്ലയിലെ മൂന്നാമത്തെ വർണ്ണകൂടാരം കൂടിയാണ് ഇത്
.മൊറയൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌ ശ്രീ ജലീൽ മുണ്ടോടൻ,പ്രധാന അധ്യാപകൻ ചന്ദ്രൻ സി, പി ടി എ വൈസ് പ്രസിഡന്റ്‌ സക്കിർ.എം, മൊറയൂർ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റീചെയർ പേഴ്സൺ അയിഷാബി ടീച്ചർ തുടങ്ങിയവർ ചടങ്ങിന് ആശംസ അറിയിച്ച് സംസാരിച്ചു.

ഗുണമേന്മ യുള്ളതും ശാസ്ത്രീയവും
മികച്ചതുമായ പ്രീസ്കൂൾ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരള നടപ്പിലാക്കുന്ന ഈ പ്രവർത്തനം വരും വർഷങ്ങളിൽ എല്ലാ വിദ്യാലയത്തിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ പ്രീ സ്കൂൾ വിദ്യാഭ്യാസത്തിൽ കേരളീയമാതൃക സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article