വാഴക്കാട്. ജി.എം യു പി സ്കൂൾ ഭാരത് സ്കൗട്ട്, ഗൈഡ്, ജെ ആർ.സി. വിദ്യാർത്ഥികൾ കീഴുപറമ്പ് കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരത്തിലേക്ക് ആവശ്യമായ ഫാനുകളും ഉച്ചഭക്ഷണവും നൽകി മാതൃകയായി. ഫാനുകൾ അഗതിമന്ദിരം മാനേജർ അബ്ദു റഷീദ് മാസ്റ്റർ വിദ്യാർത്ഥികളിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് അന്തേവാസികളെ സന്തോഷിപ്പിച്ചു. അധ്യാപകരായ സുമേഷ്, നിഷ, ലത, താഹിർകുഞ്ഞ് നേതൃത്വം നൽകി.
കീഴുപറമ്പ് അഗതിമന്ദിരത്തിലേക്ക് ഫാനുകളും ഉച്ചഭക്ഷണവും നൽകി വാഴക്കാട് ഗവ: യു പി സ്കൂൾ വിദ്യാർത്ഥികൾ
