കൊണ്ടോട്ടി : ആകാശക്കോട്ട കീഴടക്കി അവർ പറന്നുയർന്നു. പരിമിതികളെ അതിജീവിച്ച് അവർക്ക് ആകാശക്കാഴ്ചകളൊരുക്കി സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബിആർസി ഭിന്നശേഷി കുട്ടികൾക്ക് ആകാശ യാത്ര സംഘടിപ്പിച്ചു.
കൊണ്ടോട്ടി ബ്ലോക്ക് റിസോഴ്സ് സെൻററിൽ നിന്ന് 27 കുട്ടികളും, 12 രക്ഷിതാക്കളും,14 അധ്യാപകരും ചേർന്ന് കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ആകാശ യാത്രയോടൊപ്പം ചേർന്നു.കാലിക്കറ്റ് എയർപോർട്ടിൽ കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം യാത്രക്ക് ഫ്ലാഗ് ഓഫ് ചെയ്തു.ബിപിസി അനീഷ് കുമാർ,ട്രെയിനർ മുഹമ്മദ് നവാസ്,സ്പെഷ്യൽ എഡ്യൂക്കേറ്റർ റാഷിദ് പാഴേരി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.