പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ യു പി വിഭാഗം കുട്ടികൾക്കായി ഗണിത അസംബ്ലി നടത്തി. അസംബ്ലിയിൽ ഗണിത എക്സസൈസ് കുട്ടികൾ അവതരിപ്പിച്ചത് ഏറെ ആകർഷകമായി.
കൂടാതെ അർദ്ധവാർഷിക പരീക്ഷയിൽ യു .പി വിഭാഗത്തിലെ ഓരോ സ്റ്റാൻ്റേഡിലേയും ഏറ്റവും കൂടുതൽ നേടിയ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെയും ഉപജില്ല സ്പോർട്സ് വ്യക്തിഗത ചാമ്പ്യൻ , സംസ്ഥാന കരാട്ടെ അണ്ടർ 25 kg വിഭാഗത്തിൽ സ്വർണ്ണം നേടിയ ജേതാവിനെയും ചടങ്ങിൽ ആദരിച്ചു. പ്രധാന അധ്യാപിക ഷീജ പി വിജയികൾക്കുള്ള മോമൻ്റോകൾ നൽകി.യു.പി സീനിയർ അസിസ്റ്റൻ്റുമാരായ കമറുന്നീസ കെ , എംജി ശശികല എന്നിവർ നേതൃത്വം നൽകി. ജേതാക്കളുടെ ക്ലാസ് അധ്യാപകരും അസംബ്ലിയിൽ പങ്കെടുത്തു.