വാഴയൂർ -കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയ്ക്കെതിരെ കേരളം ഇന്ത്യയിൽ അല്ലേ എന്ന മുദ്രാവാക്യം ഉയർത്തി ഇന്നുമുതൽ ശനിയാഴ്ച വരെ പ്രയാണം നടത്തുന്ന സിപിഐഎം കൊണ്ടോട്ടി ഏരിയ കാൽനടജാഥക്ക് ഉജ്വല തുടക്കം. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള നവാസ് ക്യാപ്റ്റനും,സിപിഐഎം ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് വൈസ് ക്യാപ്റ്റനും,കെപി സന്തോഷ് മാനേജരുമായ
ജാഥയുടെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനം ചെയ്തു.
വാഴയൂർ പാറമ്മൽ നിന്ന് തുടങ്ങിയ ജാഥ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇന്ന് വൈകിട്ട് എടവണ്ണപ്പാറയിൽ സമാപിക്കും.