(ചെറുകഥ)
നമ്മുടെ പെൺമക്കളുടെ വിവാഹങ്ങൾ ഇന്ന് കച്ചവട കമ്പോളങ്ങളായി മാറിയിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കാൻ മറന്ന് പോയ ഒരു പാട് പെൺമക്കൾക്ക് വേണ്ടി: സുബി വാഴക്കാട് എഴുതുന്നു.
സുബ്ഹി ബാങ്കിൻ്റെ വിളി നാദമൊന്നും അവൾ കേട്ടില്ല. അവൾ നല്ല ഉറക്കത്തിലാണ്. പാത്തൂസെ …എന്ന ഉമ്മയുടെ വിളി കേട്ടതോടെ അവൾ ഞെട്ടിയുണർന്നു. അല്ല പെണ്ണേ ”നിനക്ക് എണീക്കണ്ടേ? ഇന്നെങ്കിലും നേരത്തെ എണീറ്റ് അടുക്കളയിൽ കയറ്. മൊയ്ല്യാരെ ചെലവുള്ളതാ. പത്തിരിയും ഇറച്ചിയും ഉണ്ടാക്കണം. ഉച്ചയ്ക്ക് നെയ്ച്ചോറും ചിക്കൻ കറിയും മതിയത്രെ! രാത്രി തേങ്ങാ ചോറും പരിപ്പ് കറിയും ബീഫ് വരട്ടിയതും.ഇതെല്ലാം ഒറ്റയ്ക്ക് ഉണ്ടാക്കാൻ എനിക്ക് പറ്റില്ല. നീയാന്ന് അടുക്കളയിൽ വന്ന് സഹായിക്ക്: അവൾഉമ്മയെ സഹായിക്കാൻ തുടങ്ങി,.. അതിതിനിടെ അവൾ ചോദിച്ചു,
ഉമ്മാ …ഈ മൊയ്ല്യാരുടെ ചെലവ് എന്ന് പറഞ്ഞു ഇത്രയും കാശ് മുടക്കി ഫുഡ് ഉണ്ടാക്കി കൊടുക്കുന്നത് എന്തിനാണ് ? ‘ നമ്മുടെ വീട്ടിലുള്ളത് കൊടുത്താൽ പോരെ?. എല്ലാവരും ഇങ്ങനെയൊക്കെയല്ലേ കൊടുക്കുന്നത്. ഇതൊക്കെ ഒന്ന് മാറ്റേണ്ടേ?
എൻ്റെ പടച്ചോനെ .. എന്താണ് ഇവൾ പറയുന്നത്? മൊയ്ല്യാമാരെ കുറ്റം പറയ്യെ……. നരകത്തിലേക്ക് പോവും പെണ്ണേ….. ഇബ്ലീസിൻ്റെ കൂട്ടത്തിൽ ഉള്ള നിൻ്റെ ഈ നടപ്പ് ഒന്നും മതിയാക്കിയാൽതന്നെ നീ നന്നാവും. ഉമ്മ പിറു പിറുത്തു. ഉമ്മാക്ക് ഇഷ്ടം.ആ ഫുഡ് കൊണ്ടുപോകാൻ വരുന്ന മൊയ്ല്യാരെ കെട്ടി ഞാൻ സ്വർഗ്ഗത്തിലേക്ക് പോകണം. അതൊന്നും നടക്കൂല ഉമ്മാ…….. രണ്ട് കെട്ടിയ മൊയ്ല്യാരെ കെട്ടാൻ എന്നെ കിട്ടൂല .എന്നാ പിന്നെ ഉസ്താദിന്റെ മോനെ ആയാലും മതി. അത് പിന്നെയും കുഴപ്പമില്ല.. ഉമ്മാക്ക് സമാധാനമായി. ഉമ്മ അപ്പോൾ തന്നെ ഉസ്താദിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അവർക്കും സന്തോഷമായി ഉസ്താദ് അപ്പോൾ തന്നെ ഒരു ചരടും ഒരു കുപ്പി വെള്ളവും മന്ത്രിച്ച് കൊടുത്തു. മോൾക്ക് ഉറങ്ങുന്നതിനു മുമ്പേ ഈ വെള്ളം കൊടുക്കണം. അരയിൽ ചരട് കെട്ടാനും പറഞ്ഞു. ഉസ്താദ് പറഞ്ഞതനുസരിച്ച് എല്ലാ മന്ത്രങ്ങളും ഉരവിട്ട് ഉറങ്ങാൻ കിടന്നു. നേരം പുലർന്നപ്പോൾ ഉസ്താദിൻ്റെ മോനോട് ഒരു പ്രേമം തോന്നി തുടങ്ങി .അത് അതങ്ങ് പന്തലിച്ച് കല്യാണത്തിൽ ചെന്നവസാനിച്ചു. കല്യാണദിവസം ഹിജാബിനുള്ളിലെ കണ്ണുകൾ കണ്ട് അവൻ ഞെട്ടിപ്പോയി .ഒട്ടും തെളിച്ചമില്ലാത്ത രണ്ടു കണ്ണുകൾ,…..
കൺതടം ആകെ കറുത്തിരിക്കുന്നു .നല്ല ക്ഷീണം .ശരീരമാകെ കറുത്ത് ഇരുണ്ടിട്ടുണ്ട്. അവൻ ഉപ്പയോട് പറഞ്ഞു എനിക്ക് ഇവളെ വേണ്ട…..ഞാൻ കണ്ട പെണ്ണ് ഇതല്ലാ…. എൻ്റെ സ്വപ്നത്തിലെ ഹൂറി ഇതല്ല.
അപ്പോൾ നീ കണ്ടത് ഇവളെ അല്ലെ…..? പർദ്ദയും ഹിജാബും ധരിച്ച അവളെ ഞാൻ എങ്ങനെ കാണാനാണ് ഉപ്പാ .. എന്നാൽ നീ ഒരു കാര്യം ചെയ്യ്. ആറുമാസം അവളെ അഡ്ജസ്റ്റ് ചെയ്യ്. എന്നിട്ട് പതുക്കെ ത്വലാക്ക് ചൊല്ലാം. അപ്പോഴേക്കും അവളെ സ്വത്തും മുതലും നമ്മുടെ പേരിലാക്കാം,. എന്നിട്ട് മെഴി ചൊല്ലാം. ഓ ശരി. അവൻ ശരിവെച്ചു. ഉപ്പാക്കും സന്തോഷമായി. അപ്പോഴേക്കും ദിവസവുമുള്ള മന്ത്രങ്ങളും പൂജയും കർമ്മങ്ങളും. പാതിരാവിൽ കോഴിയെ തല വെട്ടുന്നു. മുട്ട കുഴിച്ച് മൂടുന്നു ,വെള്ളവസ്ത്ര ധാരികൾ അവൾക്ക് എന്തെല്ലാമോ കുടിക്കാൻ കൊടുക്കുന്നു,മുഴു ഭ്രാന്ത്രിയായ അവളെ അജ്മീറിലെ ചങ്ങലയിൽ തളക്കുന്നു. അവളുടെ സ്വത്തല്ലാം കൈയിലാക്കി….
പുതിയ പെണ്ണിന് വേണ്ടിയുള്ള വേട്ട തുടരുന്നു അജ്മീറിലെ ചങ്ങലയിൽ കാലുകൾ ബന്ധിച്ചു, നമ്മുടെ പാത്തുസ് നീലാകാശം നോക്കി പുഞ്ചിരിച്ചു ചോദിച്ചു .എന്തിനാ ഉമ്മാ എന്നെ കല്യാണം കഴിച്ച് വിട്ടത് ?. പഠിക്കാൻ വിട്ടു കൂടായിരുന്നോ?’ എന്നെ മതഭ്രാന്തന്മാരുടെ കൂടെ വിട്ടു ?’ ആ – നീലാകാശം മാത്രം മതിയായിരുന്നു എൻ്റെ സ്വപ്നലോകത്ത് എനിക്ക് പറക്കാൻ. എൻ്റെ ചിറകുകൾ അരിഞ്ഞു വീഴ്ത്തിയില്ലേ. ഈ മനോഹരമായ ഈ ലോകം ഞാൻ കണ്ടിട്ടില്ല ഉമ്മാ . ആ ഹിജാബിനുള്ളിൽ ഒരു പ്രണയം ഉള്ളത് ഉമ്മ അറിയാതെ പോയി . അത് മതിയായിരുന്നു എനിക്ക്ജീവിക്കാൻ. എല്ലാം തകർത്തു കളഞ്ഞില്ലെ ”…. മകളുടെ ചുണ്ടിലെ വിതുമ്പുന്ന വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞു ആ ഉമ്മയും അവിടെ അഭയം തേടി ഇന്നും കഴിയുന്നു. പള്ളിയിലെ ആരവങ്ങളെല്ലാം കഴിഞ്ഞപ്പോൾ അവളോടായി ഉമ്മ പറഞ്ഞു.നാളെ രാവിലെ നമ്മൾ എങ്ങോട്ടാണ് പോകുന്നത് എന്ന് മോൾക്ക് അറിയാമോ. ?- ഇല്ലാ. ഉമ്മാ. പറഞ്ഞു തരാം. അത് നിന്നോട് പറയാൻ വിട്ടു പോയതാണ്. രാവിലെ തന്നെ ടൗണിൽ പോകണം.
അവിടെ ഒരു കോളേജിൽ ചേർത്താം. പിന്നെ അവൾ അതിശയത്തോടെ ഉമ്മയുടെ മുഖത്തേക്ക് നോക്കി നിന്നു. പട്ടണത്തിലെ കോളേജിൽ പോകുന്നു രണ്ടുവർഷത്തെ കാര്യമല്ലേ ഉള്ളൂ അവിടെയുള്ള ഒരു ഹോസ്റ്റലിൽ നിർത്താം നിന്നെ ‘ അതാവുമ്പോൾ നിനക്ക് പുറംലോകം എന്താണെന്ന് അറിയാൻ പറ്റും. ഉമ്മയുടെ കുട്ടിയായി മാത്രം വളർന്നവർക്ക് ഹോസ്റ്റൽ ജീവിതം ദുഷ്കരമായി തീർന്നു. ഫുഡ് ഒറ്റക്കെടുത്ത് കഴിക്കണം വസ്ത്രങ്ങൾ ഒറ്റക്കലക്കണം, എല്ലാം സ്വന്തം ചെയ്യണം. ആലോചിച്ചിട്ട് തന്നെ ഉറക്കമില്ല തിരിഞ്ഞു മറിഞ്ഞു കിടന്നു നേരം വെളുപ്പിച്ചു .സുബ്ഹി നമസ്കാരം കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞു പെട്ടിയും പ്രമാണവുമെടുത്ത് അവൾ ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു. ആദ്യമൊക്കെ ബുദ്ധിമുട്ടായി തോന്നി. പിന്നീടവൾ ഇഷ്ടപെട്ട് തുടങ്ങി.. വീട്ടിലാണെങ്കിൽ 5 മണിക്ക് എണീക്കണം, മുറ്റമടിക്കണം , കുളിക്കണം. നമസ്കരിക്കണം, പഠിക്കണം. എല്ലാം മുറപോലെ നടക്കണം. ചെറിയൊരു വീഴ്ച പറ്റിയാൽ പോലും ഉമ്മ വഴക്ക് പറയും ഇപ്പോൾ ഉമ്മക്കൊരു പരാതിയുമില്ല. ഉമ്മാക്ക് അടുത്ത വീട്ടിലും കുടുംബത്തിലുമൊക്കെ ഗമ കാണിച്ച് നടക്കാം.നടക്കട്ടെ. മോള് പഠിക്കുന്നത് വലിയ ഏതോ സ്ഥലത്താണ് എന്ന് പറയുമ്പോൾ ഉമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു സന്തോഷം.പതിനാലാം രാവുദിച്ചപോലെ. എന്നാപ്പിന്നെ അങ്ങനെയാകട്ടെ എന്ന് അവളും വിചാരിച്ചു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹിജാബിനുള്ളിലെ പ്രണയങ്ങൾ പുറത്തുചാടാൻ തുടങ്ങി.
പഠിത്തത്തിൽ മിടുക്കി ആയപ്പോൾ ആദ്യം ആവശ്യപ്പെട്ടത് മൊബൈൽ ഫോൺ. അത് കയ്യിൽ കിട്ടിയപ്പോൾ പഠിത്തം പിറകോട്ടും ഫോൺവിളി മുന്നോട്ടും നിന്നു. പാഠപുസ്തകത്തിൽ പഴുതാരയും മണ്ണാത്തനും കൂടുകെട്ടി തുടങ്ങിയത് അവൾ അറിഞ്ഞതേയില്ല. ഫോണിന്റെ മാധുര്യത്തിനിടയിൽ പഠനമെന്ന ദൗത്യം മറന്നു. റൂംമേറ്റ് ചോദിച്ചു .ആരോടാ നീ പാതിരാവ് വരെ സംസാരിക്കുന്നത്….? കൂട്ടുകാരിയോട് അവൾ കള്ളം പറഞ്ഞു….. നടക്കട്ടെ പിന്നെ ഒരു കാര്യമുണ്ട്. നീ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നവളാണ് ഇനിയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കാൻ നോക്ക്. പ്രണയവർണ്ണങ്ങളും പ്രേമമാധുര്യവും വയറെരിയുമ്പോൾ കാണില്ല. വിശക്കുന്നവന്റെ കൈയിൽ കാശ് തന്നെ ശരണം എന്നോർത്തോ.
നീ വേണം നിൻെറ ഉമ്മയെ നോക്കാൻ. കൂട്ടുകാരുടെ ഉപദേശങ്ങൾ എല്ലാം മനസ്സിൻ്റ അടിത്തട്ടിൽ പതിപ്പിച്ച് സുഖമായി ഉറങ്ങി .പുതിയ സ്വപ്നവും ജീവിതവും ലക്ഷ്യം വെച്ച് ഹിജാബണിഞ്ഞ് കോളേജിനെ ലക്ഷ്യമാക്കി അവളും നടക്കുമ്പോൾ അവളെയും കാത്ത് രണ്ട് കണ്ണുകൾ അവിടെ നിൽപ്പുണ്ടായിരുന്നു.
മൈലാഞ്ചി അണിഞ്ഞ അവളുടെ കരം പിടിക്കാൻ മോഹിച്ചുകൊണ്ട് അവന്റെ കൈകളിൽ ഉള്ള വെള്ള പേപ്പറിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു. പെൺമക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു ഒരു തരി പൊന്നു പോലും കൊടുക്കാതിരിക്കുക…
മക്കൾക്ക് ഇഷ്ടപ്പെട്ട ജീവിതം തെരഞ്ഞെടുക്കാൻ സമ്മതം കൊടുക്കുക. അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ എല്ലാം പഠിക്കപ്പുറത്ത് വെക്കാൻ പറയുക. ജാതിയുടെയും മതത്തിൻൻ്റെയും പേരിലും ആരും വഴക്കുകൂടാതിരിക്കുക.
നിറത്തിന്റെ പേരിൽ ഒരു പെൺകുട്ടിയും ആത്മഹത്യ ചെയ്യാൻ ഇടവരരുത്. കറുപ്പിനെ ഏഴഴകാണെന്ന് പറഞ്ഞ് മനസ്സിൽ പതിപ്പിക്കുക.. അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ഒരു ബന്ധത്തിനും ആരും പ്രോത്സാഹനം ചെയ്യരുത് ഇങ്ങനെയുള്ള അതിമനോഹരമായ വരികൾ കണ്ട് അവൾക്കും അവനെ ഒരുപാട് ഇഷ്ടപ്പെട്ടു അവർ രണ്ടു പേരും നടന്നു നീങ്ങിയത് പുതിയൊരു ലോകത്തിൻൻ്റെ പുതിയൊരു വെളിച്ചത്തിലേക്ക്, പുതിയൊരു സൂര്യോദയംതേടി അവർ നടന്ന് നീങ്ങി..💕
ശുഭം.
സുബി വാഴക്കാട്✍️❤️