പുളിക്കൽ:ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂളിൻ്റെ 49-ാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ.എ ഉസ്മാൻ മാസ്റ്റർക്കും,കെ. എം ശ്രീജ ടീച്ചർക്കുമുള്ള യാത്രയയപ്പ് സമ്മേളനവും ആരംഭിച്ചു.കിഡ്സ് ഫെസ്റ്റ് വാർഡ് മെമ്പർ കെ.സി ഷെരീഫ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. മാനേജർ കെ.വി ഉമ്മയ്യ പതാക ഉയർത്തി. പി.ടി.എ വൈസ് പ്രസിഡണ്ട് മുഹമ്മദലി കാരി അധ്യക്ഷനായിരുന്നു.പ്രധാനാധ്യാപകൻ കെ.എ ഉസ്മാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് എം.കെ മുഹമ്മദ് റഫീഖ്,മുൻ പ്രധാനാധ്യാപിക സി.എ ഷീബ ടീച്ചർ, മുൻ ഹിന്ദി അധ്യാപകൻ പി രാമചന്ദ്രൻ മാസ്റ്റർ,കെ. എം ശ്രീജ ടീച്ചർ,പി.ടി ഷീബ ടീച്ചർ ,കെ.സി ഫൈസൽ,കെ.എ മുഹമ്മദ് കുട്ടി
എന്നിവർചടങ്ങിൽ സംബന്ധിച്ചു. ചെറുമിറ്റം, കണ്ണാടിപ്പറമ്പ് അംഗൻവാടിയിലെ കുരുന്നുകളുടെ കലാവിരുന്നും അരങ്ങേറി.അംഗൻവാടിയിലെ കുരുന്നുകൾക്ക് പ്രധാനാധ്യാപകൻ കെ.എ ഉസ്മാൻ മാസ്റ്റർ ക്യാഷ് അവാർഡ് നൽകി.കലാമേള കൺവീനർ ആയിഷ ഫെമിന നന്ദി പറഞ്ഞു.
അവാർഡ് ദാനം, യാത്രയപ്പ് സമ്മേളനം, ഉപഹാര സമർപ്പണം, ഇശൽ മെഹ്ഫിൽ, സക്കിയ മാഹിർ മഞ്ചേരിയുടെ ഗാന വിരുന്ന്,സപ്ലിമെൻ്റ് പ്രകാശനംതുടങ്ങിയ പരിപാടികൾ ഇന്ന് അരങ്ങേറും.
7 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം കൊണ്ടോട്ടി നിയോജകമണ്ഡലം എം.എൽ.എ ശ്രീ ടി.വി ഇബ്രാഹിം ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.