വാഴക്കാട്: മപ്രം ഗവ: എൽ പി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന് തുടക്കമായി. നൂറാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ നൗഷാദ് ഉൽഘാടനം ചെയ്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതിന് വേണ്ടി ജനകീയ സ്വാഗതസംഘവും വിവിധ സബ്കമ്മറ്റികളും രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
സ്കൂളിന്റെ ശതാബ്ദി ആഘോഷം ഗ്രാമോൽസവമാക്കി മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് പൂർവ്വ വിദ്യാർത്ഥികളും നാട്ടുക്കാരും .
ശതാബ്ദി ആഘോഷത്തിന്റെ ഉൽഘാടന ചടങ്ങിൽ മജീദ് എ സി അധ്യക്ഷം വഹിച്ചു. മുഖ്യാതിഥിയായി മ്യുസിക് ഡയറക്ടർ ശിഹാബ് അരീക്കോട് പങ്കെടുത്തു. ചടങ്ങിൽ പി അബൂബക്കർ, ബീരാൻ കുട്ടി മാസ്റ്റർ, പി.ഹരിദാസൻ,ഇ ടി ആരിഫ്, മൻസൂർ പി , മമ്മദ്കുട്ടി,സുബൈർ , ഉസ്മാൻ , ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.