കഴിഞ്ഞ ദിവസം അന്തരിച്ച ഖത്തറിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും വാഖ് രക്ഷാധികാരിയുമായിരുന്ന ശ്രീ. മുഹമ്മദ് ഈസ്സക്കയുടെ വിയോഗത്തിൽ ‘നമ്മുടെ സ്വന്തം ഈസ്സക്ക’ എന്ന പേരിൽ വാഴക്കാട് അസോസിയേഷൻ ഖത്തർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കൊണ്ടോട്ടി നിയോജക മണ്ഡലം MLA ബഹു ടി.വി ഇബ്രഹിം യോഗം ഉദ്ഘാടനം ചെയ്തു.ഈസക്ക സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന രംഗത്ത് വളരെ വേറിട്ട വ്യക്തിത്വമായിരുന്നുവെന്ന് MLA അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ പറഞ്ഞു.
വാഖ് പ്രസിഡൻ്റ TP അക്ബർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാഖുമായി ബന്ധപ്പെട്ട് ഈസക്കയുടെ പ്രവർത്തനങ്ങൾ അദ്ദേഹം അനുസ്മരിച്ചു.
തുടർന്ന് ചാലിയാർ ദോഹ പ്രസിഡൻ്റ് സി. ടി. സിദ്ധിഖ്, ഫുട്ബോൾ താരം ഷാനിദ് ചീക്കോട്, സാമൂഹിക പ്രവർത്തകൻ കോയ കൊണ്ടോട്ടി, വാഖ് വനിത വിംഗ് പ്രസിഡൻ്റ് നജ ജൈസൽ തുടങ്ങി വാഖിൻ്റെ മറ്റു ഭാരവാഹികളും പ്രവർത്തകരും ഈസക്കയുടെ ഓർമ്മകളും, നൻമയാർന്ന പ്രവർത്തനങ്ങളും പങ്കു വെച്ച് സംസാരിച്ചു.
വാഖ് ഭാരവാഹികളായ റാഷിൽ പി.വി, അഷ്റഫ് കാമശേരി എന്നിവർ യോഗത്തിന് നേതൃത്വം നൽകി
വാഖ് സെക്രട്ടറി ഷബീറലി മൈലങ്ങോട്ട് സ്വാഗതം പറഞ്ഞ യോഗത്തിന് ഷംവിൽ ഏളാംകുഴി നന്ദി പറഞ്ഞു.