കൂളിമാട്: പൂർവാധ്യാപകരുടെ വേരുകൾ തേടിയും സംവദിച്ചും പാഴൂർ എയുപി സ്കൂൾ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ സഹപാഠിക്കൂട്ടം മാതൃകയാവുന്നു. വിജ്ഞാന വെളിച്ചം പകർന്നു വിരമിച്ചു വിവിധ ജില്ലകളിൽ വിശ്രമ ജീവിതം നയിക്കുന്നവരെ തേടിയുള്ള പ്രയാണത്തിലാണ് കൂട്ടായ്മ പ്രവർത്തകരും അംഗങ്ങളും. നേരത്തെ ഇ. എൻ ദേവകി ടീച്ചറുടെ വസതിയിലെത്തി ആദരിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തിരുന്നു.
കാൽനൂറ്റാണ്ടു മുമ്പ് പാഴൂർ എ യു പി സ്കൂളിൽ നിന്ന് പടിയിറങ്ങിയ എ. പള്ളിമ്മകുട്ടി ടീച്ചറെ കാണാൻ ഇതിൻ്റെ ഭാഗമായി ശിഷ്യർ കൂളിമാട്ടെ വസതിയിലെത്തി. ടി റൈഹാനയും ഇ.പി സുഭാഷിണിയും ചേർന്ന്
പൊന്നാടയണിയിച്ചു. പുലക്കുത്ത് റസാഖ് ഉപഹാരം നല്കി. ലത്തീഫ് കുറ്റിക്കുളം ആമുഖഭാഷണം നടത്തി. മജീദ് കൂളിമാട് അധ്യക്ഷനായി. കെ.സി അഷറഫ്, എം.കെ ജമാൽ, സി.കെ ജമാൽ, ഇസ്മായിൽ താത്തൂർ എന്നിവർ ടീച്ചറുമായി സംവദിച്ചു. എം.കെ. ജമാൽ ഗാനമാലപിച്ചു.