വാഴക്കാട്. ഗ്രാമപഞ്ചായത്ത് എൽ.പി., യു.പി.സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിന് വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എം.കെ. നൗഷാദ് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീന സലിം, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അയ്യപ്പൻകുട്ടി, ആയിഷ മാരാത്ത്, മെമ്പർമാരായ മൂസക്കുട്ടി, വസന്തകുമാരി ദേശീയ ഗെയിംസ് ഫുട്ബോൾ ജേതാവ് സന്ദീപ്.എസ്.നായർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
പഞ്ചായത്തിലെ മുഴുവൻ എൽ.പി വിദ്യാലയങ്ങളും പങ്കെടുത്ത ടൂർണ്ണമെന്റിൽ ബെയ്സ് ഇംഗ്ലീഷ് സ്കൂളും കൊയപ്പത്തൊടി ഇംഗ്ലീഷ് മീഡിയം സ്കൂളും ഫൈനലിൽ എത്തി. യു.പി വിഭാഗം മൽസരവും എൽ.പി വിഭാഗം ഫൈനലും തിങ്കളാഴ്ച വാഴക്കാട് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ്. പ്രധാനാധ്യാപകരായ ശശി, ജമാലുദ്ധീൻ, കെ.എം. ഇസ്മായിൽ, താഹിർ മാസ്റ്റർ എന്നിവർ മൽസരങ്ങൾക്ക് നേതൃത്വം നൽകി.
റഫറി നൗഷാദ് ചെറുവായൂർ മൽസരങ്ങൾ നിയന്ത്രിച്ചു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് എൽ പി ,യുപി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചു
