വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ നടന്നു വരുന്ന നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളെഅനുമോദിച്ചു.മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ അറിയുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷം മുൻപ് ആരംഭിച്ച പരിശീലനത്തിലൂടെ വിദ്യാലയത്തിലെ എൺപത് ശതമാനത്തിലധികം വരുന്ന കുട്ടികളും നീന്തൽ പഠിച്ചു കഴിഞ്ഞു.
സ്വയം രക്ഷ,വ്യായാമം, കുട്ടികളിൽ ആത്മ വിശ്വാസവും ധൈര്യവും വർധിപ്പിക്കൽ തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങൾ നീന്തൽ പഠനം കൊണ്ട് സാധ്യമാണ്. വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം വാഴക്കാട് സബ് ഇൻസ്‌പെക്ടർ ശശി കുണ്ടറക്കാട് നിർവഹിച്ചു. പരിശീലകരായ എം ഉമറലി ശിഹാബ്, എം കെ ഷാഹിദ എന്നിവരെയും അനുമോദിച്ചു. പി ടി എ പ്രസിഡന്റ് കെ പി സലീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ വി മുഹമ്മദ്, പി ടി എ വൈസ് പ്രസിഡന്റ് ശ്രീദാസ് വെട്ടത്തൂർ, എക്സിക്യൂട്ടീവ് മെമ്പർ ഷബീറലി, അധ്യാപകരായ കെ അബ്ദുൽ മജീദ്,സി പി മുഹമ്മദ് സർഫാസ്, വി പി സജ്‌ന, ഷാദിയ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് സ്വാഗതവും കോ ഓർഡിനേറ്റർ ടി
കെ റഫീഖ് നന്ദിയും പറഞ്ഞു.