32.8 C
Kerala
Thursday, March 13, 2025

എളമരം ജിഎൽപി സ്കൂളിൽ മലർവാടി കൂട്ടം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

Must read

വാഴക്കാട്: കുട്ടികളിലെ സർഗ്ഗശേഷി വികസനത്തിനും വ്യക്തിത്വ വികസനത്തിനും വേണ്ടി എളമരം ഗവൺമെന്റ് എൽപി സ്കൂളിൽ ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളത്തിൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ മൂന്ന് സെക്ഷനുകളിലായി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.

കൊണ്ടോട്ടി ബിആർസി ട്രെയിനർ ശശി മാസ്റ്റർ നാടൻ പാട്ട് ചിത്രരചനവുമായി ബന്ധപ്പെട്ട സെക്ഷൻ കൈകാര്യം ചെയ്തു. ഉച്ചയ്ക്കുശേഷം നടന്ന ക്രാഫ്റ്റ് മായി ബന്ധപ്പെട്ട സെക്ഷനിൽ വസന്ത ടീച്ചർ കുട്ടികളുമായി സംവദിച്ചു. വ്യക്തിത്വ വികാസനത്തിനും മാനസി കൊല്ലാസത്തിനും പ്രാധാന്യം നൽകിയ മൂന്നാമത്തെ സെക്ഷന് ഹാഷിദ് മാസ്റ്റർ നേതൃത്വം നൽകി. ക്യാമ്പിനോട് അനുബന്ധിച്ച് കുട്ടികൾ സമീപ വീടുകളിൽ പ്ലാസ്റ്റിക് ബോധവൽക്കരണ നടത്തി. കൂടാതെ വിവിധ കളികളിലും കുട്ടികൾ ഏർപ്പെട്ടു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സുൽഫിക്കർ ചോലയിൽ ഉപഹാരം നൽകി. രക്ഷിതാക്കളുടെ വക ക്യാമ്പിലെ കുട്ടികൾക്ക് വിഭസമൃദ്ധമായ ഭക്ഷണവും വിതരണം ചെയ്തു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് മുസമ്മിൽ, എസ്.എം.സി ചെയർമാൻ സലിം മാസ്റ്റർ പ്രധാന അധ്യാപിക മെഴ്സി ടീച്ചർ, CRC കോഡിനേറ്റർ രതീഷ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

ക്യാമ്പിന് അധ്യാപകരായ മൃദുല ടീച്ചർ, മുർഷിദ് മാസ്റ്റർ, വിപിൻ മാസ്റ്റർ, ശരീഫ് മാസ്റ്റർ, മഞ്ജുള ടീച്ചർ, ജംഷീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article