പുളിക്കൽ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ വിനോദയാത്ര നടത്തി. ‘വടകരക്കൊരു സർക്കീട്ട്’ എന്ന പേരിൽ രാവിലെ ആലുങ്ങലിൽ നിന്നും ആരംഭിച്ച യാത്രക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
വടകര ഇരിങ്ങലിലെ സർഗാലയ ക്രാഫ്റ്റ് വില്ലേജ്, ഫിഷ് അക്വേറിയം എന്നിവ സന്ദർശിച്ചു. തുടർന്ന് എല്ലാവരും ബോട്ടിംഗ് നടത്തി. വൈകുന്നേരത്തോട് കൂടി കോഴിക്കോട് വരിക്കൽ ബീച്ച് കൂടി സന്ദർശിച്ചായിരുന്നു മടക്കം.
പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നുള്ള 262 വയോജനങ്ങളും മെമ്പർമാരും പഞ്ചായത്ത് ജീവനക്കാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 300 ൽ പരം പേർ പങ്കെടുത്തു.