വെട്ടത്തൂർ : വാഴക്കാട് ഗ്രാമ പഞ്ചായത്ത് തല “മാലിന്യമുക്തനവകേരളം എന്റെ നാട് നല്ല നാട്” ക്യാമ്പയിന്റെ ഭാഗമായി ജി.എൽ.പി എസ് വെട്ടത്തൂർ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി. SMC ചെയർമാൻ ശ്രി രാഗേഷ് ഹരിത വിദ്യാലയ പ്രാഖ്യപനം നിർവ്വഹിച്ചു. രണ്ട് വർഷത്തോളമായി ഒറ്റ വറ്റും കളയാതെ , വെയ്സ്റ്റ് ഈസ് വെൽത്ത്, പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പസ്, എൻ്റെ പിറന്നാൾ എൻ്റെ സ്കൂളിനോടൊപ്പം തുടങ്ങിയ ഒട്ടനവധി ഹരിത വിദ്യാലയ പ്രവർത്തനങ്ങളാണ് വെട്ടത്തൂർ സ്കൂൾ നടപ്പിലാക്കി വരുന്നത്.
ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ എം.ടി സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദു നിസാർ മാസ്റ്റർ കുട്ടികൾക്ക് പ്രതിജ്ഞ ചെല്ലി കൊടുത്തു. സ്കൂൾ ഹരിത കോർഡിനേറ്റർ സുലൈഖ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അഷറഫ് മാസ്റ്റർ, സീനിയർ അസിന്റ്റ് ബേബി വിജയം. സ്കൂൾ ലീഡർ മുഹമ്മദ് റയ്യാൻ എന്നിവർ സംസാരിച്ചു