കൊണ്ടോട്ടി :വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈസാഫ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന അറേബ്യൻ വേർഡ് റെക്കോർഡ് ക്യാമൽ പുരസ്‌കാരം
ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി നവജ്യോത് പി.രാവികുമാറിനു ലഭിച്ചത്.
പുരസ്‌കാരം ഈസാഫ് സൊസൈറ്റി ദുബൈ ചെയർമാൻ ഡോ.അബ്ദുള്ള മുഹമ്മദ് അൽ മിഹായിസിൽ നിന്ന് ഏറ്റുവാങ്ങി.
190 രാജ്യങ്ങളുടെ പതാകകൾ
തിരിച്ചറിയാനുള്ള കഴിവ്, 60 രാജ്യങ്ങളുടെ ഔട്ട് ലൈൻ മാപ്പുകൾ നോക്കി രാജ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ് തുടങ്ങിയ വ്യത്യസ്ത കഴിവുകൾ സ്വന്തമാക്കിയാണ് നവജ്യോത് പുരസ്‌കാരത്തിന് അർഹനായത്.
നേരത്തെ ഉജ്ജ്വല ബാല്യ പുരസ്‌കാരം,
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടം ,ടൈ വേൾഡ് അവാർഡ്,നാഷണൽ ഐ ക്യാൻ അവാർഡ് ,എന്നിവ കരസ്ഥമാക്കിയ പ്രതിഭക കൂടിയാണ് നവജ്യോത്.
പുരസ്‌കാര സ്വീകരണത്തിൽ
സ്പെഷ്യൽ എജ്യൂക്കേറ്റർ റാഷിദ് പഴേരി,അദ്ധ്യാപകരായ റഫീഖ്. പി.എം,വിജയ സ്പർശം കോർഡിനേറ്റർ,കെ.എം ഇസ്മായിൽ,
നവ ജ്യോതിന്റെ പിതാവ്
രവികുമാർ എന്നിവർ പങ്കെടുത്തു..
അടുത്ത വർഷം ദുബായിൽ വെച്ചു നടക്കുന്ന ഈസാഫ് സൊസൈറ്റി ഫെസ്റ്റിൽ അതിഥിയായി നവജ്യോത് പങ്കെടുക്കുകയും ചെയ്യും.
അവാർഡ് നേടിയ നവജോദിന് ഇ എം ഇ എ മാനേജ്മെന്റ് ജനറൽ സെക്രട്ടറി PK ബഷീർ MLA, മാനേജർ ബാലത്തിൽ ബാപ്പു, പിടിഎ പ്രസിഡണ്ട് പിഡി ഹനീഫ, പ്രിൻസിപ്പൽ കെ ശ്യാം മാസ്റ്റർ, ഹെഡ്മാസ്റ്റർ ഇസ്മായിൽ പയ്യനാട്ട് തൊടി, സ്റ്റാർ സെക്രട്ടറി കെ രോഹിണി ടീച്ചർ എന്നിവർ അഭിനന്ദിച്ചു