38-മത് ദേശീയ ഗെയിംസ് പുരുഷ ഫുട്ബോൾ ഫൈനലിൽ ഉത്തരാഖണ്ഡിനെ തോൽപ്പിച്ച് കേരളത്തിന് സ്വർണം നേടിക്കൊടുത്ത ടീമിൽ ബൂട്ടണിഞ്ഞ് മിന്നും വിജയം സമ്മാനിച്ച കേരള ടീം അംഗമായ വാഴക്കാട് പഞ്ചായത്ത് പണിക്കരപുറായ സ്വദേശി എസ്.സന്ദീപിനെ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, INTUC നേതാവുമായിരുന്ന മൺമറഞ്ഞ സന്തോഷ് കുമാറിന്റെ രണ്ട് ആൺമക്കളിൽ ഇളയ മകനാണ് സന്ദീപ്. 28 വർഷങ്ങൾക്ക് ശേഷമാണ് ദേശീയ ഗെയിംസിൽ ഫുട്ബോളിൽ സ്വർണം നേടി വിജയിക്കുന്നത്. അവസാന 17 മിനിറ്റിൽ 10 പേരുമായാണ് കേരളം പൊരുതി ഉത്തരാഖണ്ഡിലെ 1-0 ന് തോൽപ്പിച്ച് സ്വർണ്ണം നേടിയത്.ഈ നേട്ടത്തിന് വാഴക്കാടിന്റെ അഭിമാന പുത്രൻ സന്ദീപിന് ഭാഗമാവാൻ സാധിച്ചതിലുള്ള സന്തോഷത്തിൽ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളും, സഹപ്രവർത്തകരും അദ്ദേഹത്തിൻ്റെ വസതിയിലെത്തി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അനുമോദിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം ഷാൾ അണിയിച്ചും,DCC മുൻ ജനറൽ സെക്രട്ടറിയും സീനിയർ കോൺഗ്രസ്സ് നേതാവുമായ കെ.എം.എ റഹ്മാൻ മെമെറ്റോ നൽകിയും അനുമോദിച്ചു.
പഞ്ചായത്ത് മുൻ പ്രസിഡൻറ് സി.വി സക്കറിയ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.കെ.മുരളീധരൻ ഒ.വിശ്വനാഥൻ, സി.കെ.കമ്മു, സുരേന്ദ്രൻ, ഷംസു മപ്രം, മണ്ഡലം കോൺഗ്രസ്സ് നേതാക്കളായ ആലുങ്ങൽ ആമിന, പി.രവീന്ദ്രനാഥ്, അൽ ജമാൽ നാസർ, കെ.ടി.ഷിഹാബ്,വിനു വട്ടപ്പാറ, സുബൈർ പുൽപറമ്പിൽ, അഡ്വ:സുനൂബിയ, അബ്ദുൽ കരീം പെരിങ്കോളി, ബാബു വടക്കേടത്ത്, മുജീബ് വട്ടപ്പാറ, നൗഫൽ കാക്കാട്, കെ.പി.അലി അക്ബർ, അബൂബക്കർ മാസ്റ്റർ, വികാസ്, വസന്തകൃഷ്ണൻ, ലീല, രാമചന്ദ്രൻ (മണിയൻ), പി.രാജേഷ് എന്നിവർ സംബന്ധിച്ചു.