31.5 C
Kerala
Friday, March 14, 2025

സംസ്ഥാനത്തെ മികച്ച ATLലാബ് കോർഡിനേറ്റർ പുരസ്കാരം ഷെമീർ അഹമ്മദ് മാസ്റ്റർ ഏറ്റുവാങ്ങും

Must read

സംസ്ഥാനത്തെ മികച്ച ATL ലാബ് കോർഡിനേറ്റർ പുരസ്കാരം ഷെമീർ അഹമ്മദ് മാസ്റ്റർക്ക്

എഡ്യുടെക്ക് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സ്റ്റം എക്സ്സ്പെർട്ട് കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ സംഘടിപ്പിച്ച കേരള ഇന്നോവേഷൻ ഫെസ്റ്റിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച അടൽ ടിങ്കറിങ്ങ് ലാബ് കോർഡിനേറ്റർ പുരസ്കാരം സ്വന്തമാക്കി ജി.എച്ച്.എസ് എസ് വാഴക്കാട് മലയാളം അധ്യാപകൻ ഷെമീർ അഹമ്മദ് സ്കൂളിന് അഭിമാനമായി. കുട്ടികളിൽ ശാസ്ത്രബോധവും ഗവേഷണ താൽപര്യവും വളർത്തുന്നതിനൊപ്പം നിരവധി വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, 3D പ്രിൻ്ററുകൾ, മൈക്രാ കൺട്രോൾ ബോർഡുകൾ തുടങ്ങിയ മേഖലകളിൽ പരിശിലനം നൽകി വരുകയും ചെയ്യുന്ന സ്കൂൾ എ.ടി എൽ ലാമ്പിൻ്റെ ചുമതലക്കാരനായി പ്രവർത്തിച്ചു വരികയായിരുന്നു ഷമീർ മാസ്റ്റർ .കേരളത്തിലെ വിവിധ വിദ്യാലയത്തിൽ നിന്നും വിജയികളായ കുട്ടികളുടെ മത്സരങ്ങളും നൂതന ആശയങ്ങളുടെ അവതരണവും ഇന്നോവേഷൻ ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുകയുണ്ടായി. ഈ മത്സരത്തിലടക്കം വർഷങ്ങളായി നിരവധി അടൽ ടിങ്കറിംഗ് ലാബുമായി ബന്ധപ്പെട്ട മത്സരങ്ങൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും പങ്കെടുപ്പിച്ച് വരികയും ചെയ്യുന്നതിൽ വലിയ പങ്കാണ് മാഷ് വഹിക്കുന്നത് . കോഴിക്കോട് കൊടുവള്ളി കത്തറമ്മൽ സ്വദേശിയാണ് ഷെമീർ അഹമ്മദ് മാഷ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article