വാഖ് ലേഡീസ് വിംഗ് സംഘടപ്പിക്കുന്ന ILHAM 2025 മോട്ടിവേഷൻ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പൗര പ്രമുഖനായ മുഹമ്മദ് ഈസ സാഹിബ് നിർവ്വഹിച്ചു.
ചടങ്ങിൽ വാഖ് പ്രസിഡൻ്റ് TP അക്ബർ അധ്യക്ഷനായിരുന്നു.
വാഖ് ലേഡീസ് വിംഗ് പ്രസിഡൻ്റ് നജ ജൈസൽ , സെക്രട്ടറി ഷബാന ദിൽഷാദ് , ട്രഷറർ ജാസ്മിൻ ഫായിസ് എന്നിവർ പങ്കെടുത്തു.
2025 ഫെബ്രുവരി 21 വെള്ളിയാഴ് ഉച്ചക്ക് ഭാരത് ടേസ്റ്റി റസ്റ്റോറൻ്റിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്
Inspire Women , Ignite Change എന്ന ടാഗ് ലൈനോട് കൂടി രണ്ട് സെഷനുകളിലായാണ് ILHHAM 2025 നടത്തപ്പെടുന്നത്.
ആദ്യ സെഷനിൽ AI Expert ഉം സോഷ്യൽ എൻ്റർപ്രുണറുമായ മുസ്തഫ സൈതലവി, Smart Mom എന്ന ടോപികിൽ വനിതകൾക്കാവശ്യമായ AI ടൂളുകളെ അടിസ്ഥാനമാക്കി ട്രൈനിംഗ് നടത്തും.
രണ്ടാം സെഷനിൽ മോട്ടിവേഷണൽ സ്പീക്കറയായ നജ്ല ആസാദ് Better or Perfect എന്ന ടോപികിൽ വനിതകൾക്കു വേണ്ടി ഇൻസിപിരേഷണൽ സ്പീച്ച് നടത്തും.
ILHAM -2025
Inspire women, Ignite changes.
A program that combines Technology and self growth to empower women.