ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം ചാമ്പ്യന്മാർ. ടീമിൽ വാഴക്കാടിന്റെ അഭിമാന താരം എടവണ്ണപ്പാറ സ്വദേശി സന്ദീപ് എസ് നായർ ഡിഫൻഡറായി ബൂട്ടണിഞ്ഞു.
28 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഫുട്ബോൾ സംഘം ചരിത്ര നേട്ടം കൈവരിച്ചത്. ചുവപ്പകാർഡ്പ കിട്ടി സഫ്‌വാൻ പുറത്തായപ്പോൾ പത്തുപേരായി ടീം ചുരുങ്ങിയിട്ടും ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കേരളം സുവർണനേട്ടം സ്വന്തമാക്കിയത്.