എടവണ്ണപ്പാറ; സ്കോളർഷിപ്പ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ചാലിയപ്പുറം ഗവ ഹൈസ്കൂൾ അക്കാദമിക് വിങ് സംഘടിപ്പിച്ച ഏകദിന പഠന പരിശീലന പരിപാടി റിട്ടയർഡ് ഡി ഡി ഇ, പി സഫറുല്ല ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻകുട്ടി മുഖ്യതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് അലിഅക്ബർ അധ്യക്ഷത വഹിച്ചു.
വിവിധ മത്സര പരീക്ഷകളെയും അവയിൽ അഭിമുഖീകരിക്കേണ്ട രീതികളും തന്ത്രങ്ങളും സഫറുല്ല സാർ വിശദീകരിച്ചു. പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ഷൈനി ടീച്ചർ, എസ് എം സി ചെയർമാൻനാരായണൻ, ബാബു മാസ്റ്റർ, ഉദയകുമാർ മാസ്റ്റർ, രഷ്മി ടീച്ചർ, ലിജീഷ് മാസ്റ്റർ സംസാരിച്ചു.
രണ്ട് സെഷനുകളായി നടന്ന പഠന പരിപാടിയിൽ
കോർഡിനേറ്റർ ഹസ്ന ടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ കെ പി ഫൈസൽ മാസ്റ്റർ നന്ദിയും പറഞ്ഞു.