ഒലിവിയ എഡ്യൂക്കേഷണൽ പബ്ലിഷിംങ്ങ് ഹൌസ് കിഡ്സ് വിന്നർ 2024 – 25 പ്രീ പ്രൈമറി ഓൾ കേരള ടാലന്റ് എക്സാമിനേഷനിൽ ജി എൽ പി സ്കൂൾ വെട്ടത്തൂരിന് വിജയത്തിളക്കം. അഞ്ചു റാങ്കുകളും ബാക്കി പരീക്ഷ എഴുതിയ മുഴുവൻ പേർക്കും A ഗ്രേഡും ലഭിച്ചു. ഓൾ കേരള ലെവൽ റിസൾട്ടിൽ കിഡ്സ് മാറ്റിന്റെ ഏകദേശ കണക്ക് പ്രകാരം സിബിഎസ്ഇ സിലബസ് അടക്കമുള്ള 28000 തിനു മുകളിൽ കുട്ടികൾ എഴുതിയ പരീക്ഷയിൽആണ് ഈ ഉന്നത വിജയം വെട്ടത്തൂർ ജി എൽ പി സ്കൂൾ നേടിയത് വിജയിച്ച മുഴുവൻ കുട്ടികളെയും ഇവരെ പരിശിലിപ്പിച്ച ടീച്ചർമാരായ സുനിത, സുജിഷ എന്നിവരെയും പിടിഎ എസ് എം സി കമ്മിറ്റികൾ ആദരിച്ചു.
പ്രസ്തുത ചടങ്ങിൽ എസ് എം സി ചെയർമാൻ ശ്രീ രാഗേഷ് പടിഞ്ഞാറയിൽ അധ്യക്ഷത വഹിച്ചു . പിടിഎ പ്രസിഡണ്ട് ശ്രീ ബഷീർ കുറിയോടത്ത് എംടിഎ പ്രസിഡണ്ട് ശ്രീമതി റംല, ഹെഡ്മാസ്റ്റർ എംടി സുരേഷ്, സീനിയർ അസിസ്റ്റൻറ് ബേബി വിജയം, സുലൈഖ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു