എടവണ്ണപ്പാറ : എസ് വൈ എസ് എടവണ്ണപ്പാറ സോൺ യൂത്ത് കൗൺസിൽ സമാപ്പിച്ചു. പൊന്നാട് മിസ്ബാഹുൽ ഹുദാ ക്യാമ്പസിൽ നടന്ന സോൺ കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ അബ്ദുൽ കലാം മാവൂർ ഉദ്ഘാടനം നിർവഹിച്ചു.
എം എ ശുക്കൂർ സഖാഫി മുതുവല്ലൂർ പ്രസിഡണ്ടും സി. അമീർഅലി സഖാഫി വാഴക്കാട് ജന.സെക്രട്ടറിയും വൈ.പി നിസാർ കൊളമ്പലം ഫിന.സെക്രട്ടറിയുമായി പുതിയ സോൺ കമ്മിറ്റി നിലവിൽ വന്നു.
എസ് വൈ എസ് ജില്ല ഉപാധ്യക്ഷൻ സയ്യിദ് മുർതളാ ശിഹാബ് സഖാഫി തിരൂർക്കാട് കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി കൊന്നാര, സുൽഫിക്കർ കീഴുപറമ്പ്, സൈദ് മുഹമ്മദ് അസ്ഹരി പറപ്പൂർ, സി എം മൗലവി വാഴക്കാട്, എം പി ഹസ്സകുട്ടി മുസ്ലിയാർ ഒമാനൂർ, സി ബഷീർ മാസ്റ്റർ വാഴക്കാട്,
ഹുസൈൻ മദനി ഓമാനൂർ, അബ്ദുൽ കരീം ബാഖവി പൊന്നാട്, പങ്കെടുത്തു.