വാഴക്കാട് : കെ.എസ്.എസ്.പി.യു വാഴക്കാട് യൂണിറ്റ് സമ്മേളനം വിപുലമായി നടന്നു. പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കെ എസ് എസ് പിയു (കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ സ് യൂണിയൻ)വാഴക്കാട് യൂണിറ്റ് സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു
ഒ.ചാത്തു അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പ്രസിഡന്റ് എ . കുഞ്ഞുണ്ണി നായർ ഉത്ഘാടനം ചെയ്തു പി.സുരേഷ്, എം എ റഹ്മാൻ , അരവിന്ദാക്ഷൻ, വി.കെ അശോകൻ ,ഇ വേണുഗോപാലൻ എന്നിവർ സംസാരിച്ചു ഭാരവാഹികൾ പ്രസിഡന്റ്: മുഹമ്മദലി സെക്രട്ടറി:ഇ വേണുഗോപാലൻ ട്രഷറർ എം.ശിവദാസൻ
യോഗത്തിൽ രാഷ്ട്രപതിയുടെ ദേശീയ അവാർഡ് നേടിയ അദ്ധ്യാപകൻ രാധാകൃഷ്ണനെ ആദരിച്ചു