ആർട്ട് & വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാഴക്കാട് ഹൈസ്കൂളിലെ 8,9 ക്ലാസുകളിലെ കുട്ടികൾക്ക് Woodcut പ്രിന്റിംഗ് ശിൽപശാല നടത്തി.ചിത്രകാരനും ദേശീയ, സംസ്ഥാന അവാർഡ് ജേതാവുമായ ആർട്ടിസ്റ്റ് പ്രദീപ് കുമാർ ശിൽപ ശാലയിൽ ക്ലാസ്സ് നയിച്ചു .50 ഓളം കുട്ടികൾ പങ്കെടുത്തു. ചിത്രകലയിലെ ഒരു സാങ്കേതമായ പ്രിന്റിംഗ് ന്റെ വിവിധ രീതികൾ ശില്പശാലയിൽ പരിചയപ്പെട്ടുത്തി. ലിനോ കട്ട്,എച്ചിങ്,ലിത്തൊഗ്രാഫി, സ്ക്രീൻപ്രിന്റ്റിംഗ്, തുടങ്ങിയ പ്രിന്റ്റുകൾ കുട്ടികൾ പരിചയപെട്ടു. കുട്ടികൾ ചെയ്ത വർക്കുകൾ പ്രദർശിപ്പിക്കുകയും ചെയ്തു .ജമീല ടീച്ചർ, ഷാജു മാഷ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.തുടർന്ന് സ്കൂളിൽ നിന്നും ഈ വർഷം പിരിഞ്ഞു പോകുന്ന അദ്ധ്യാപകർക്ക് ക്ലബ്ബിന്റെ വക ഉപഹാരം നൽകി.സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത അഡോണിയക്കുംഅനാമികക്കും പിടിഎയുടെ അനുമോദനവും ഈ ചടങ്ങിൽ നടന്നു. സ്കൂൾ പ്രധാന അധ്യാപിക ഷീബ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുൾ നാസർ , ഡെപ്യൂട്ടി HM മൂസ മാസ്റ്റർ അധ്യാപകരായ ഷബീർ , വിജയൻ ,ജാബിർ ,ബഷീർ,അബ്ദുൽ സമദ് തുടങ്ങിയവർ സംസാരിച്ചു.ക്ലബ് ഭാരവാഹികളായ ഹിജാന ,ദിൽന ഫാത്തിമ, ,ആരാധ്യ,സമീഹ,എന്നിവർ ആശംസകളർപ്പിച്ചു. ഉമ്മുകുൽസു നന്ദി രേഖപ്പെടുത്തി
വാഴക്കാട് ഗവ:ഹയർസെക്കൻഡറി സ്കൂളിൽ വുഡ് കട്ട് പ്രിൻ്റിംങ് ശില്പശാല സംഘടിപ്പിച്ചു
