ജി.എച്ച് എസ് എസ് വാഴക്കാടിൽ നടന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് ഭാഷാ സാഹിത്യ ശിൽപ്പശാല ശ്രദ്ധേയമായി
ബി ആർ സിയുടെ തനത് പരിപാടിയായ ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായനക്കൂട്ടം പരിപാടിയുടെ ഭാഗമായി ജി.എച്ച് എസ് എസ് വാഴക്കാടിൽ സംഘടിപ്പിച്ച ഭാഷ സാഹിത്യ ശിൽപ്പശാല ശ്രദ്ധേയമായി. ഭാഷാ സാഹിത്യ ശിൽപ്പശാല അധ്യാപകനും കവിയുമായ വി.എം അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഭാഷയും സാഹിത്യവുമെല്ലാം നിരവധി വെല്ലുവിളികൾ നേരിടുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും ഇതെല്ലാം തിരിച്ചു പിടിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഉദ്ഘാടകൻ ചൂണ്ടികാണിച്ചു. ഭാഷ സാഹിത്യ ശിൽപ്പശാല അധ്യാപകരായ ഷീബ ടി, രജനി മാരാത്ത് , ഗീത പിസി എന്നിവരാണ് നയിച്ചത് . സാഹിത്യ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്താണ് ഭാഷാ സാഹിത്യ ശിൽപ്പശാല നടത്തിയത്. ശിൽപ്പശാലക്ക് സ്കൂൾ അധ്യാപകരായ വിജയൻ സ്വാഗതവും ഷമീർ അഹമ്മദ്ദ് നന്ദിയും രേഖപ്പെടുത്തി