വാഴക്കാട് – സമഗ്ര ശിക്ഷ കേരള കൊണ്ടോട്ടി ബിആർസിയിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി സേവനം അനുഷ്ഠിക്കുന്ന മുംതാസ് ടീച്ചറെ വാഴക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻ്റെ ആദരം. വാഴക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി നിർമ്മിച്ച അക്ഷരപ്പുരയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആണ് സ്കൂളിന്റെയും, പിടിഎയുടെയും ആദരം നൽകിയത്.നിരവധി ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും താങ്ങും തണലുമായി വാഴക്കാട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ സേവനം അനുഷ്ഠിച്ചു വരികയാണ്. നിലവിൽ വാഴക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്പെഷ്യൽ എജുക്കേറ്ററായി ജോലി ചെയ്യുന്നു.
മുംതാസ് ടീച്ചർക്ക് വാഴക്കാടിൻ്റെ ആദരം
