27.8 C
Kerala
Thursday, March 13, 2025

വാഴക്കാട് ഗവ:ഹയർസെക്കൻഡറി സ്കൂളിന് അക്ഷരപ്പുര സമർപ്പിച്ച് പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും

Must read

ലക്ഷ്യ വികസന പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച അക്ഷരപ്പുരയുടെ സമർപ്പണം 29 /1/25 ബുധനാഴ്ച സ്കൂളിൽ വെച്ച് നടന്നു. ഭിന്നശേഷി ‘ കുട്ടികൾക്കുള്ള തൊഴിൽ പരിശീലനം, കൗൺസിലിംഗ് ക്ലാസുകൾ, ഫിസിയോതെറാപ്പി തുടങ്ങിയ സൗകര്യങ്ങളുള്ള റിസോഴ്സ് സെൻ്ററിന് കൂടുതൽ പശ്ചാത്തല സൗകര്യമാകുകയാണ് ഈ അക്ഷരപ്പുര. പൂർവ്വ അധ്യാപകരായ ആസ്യ ടി, അബ്ദുൾ മുനീർ സി.പി, ഫസലുറഹ്മാൻ ടി ,മുരളീധരൻ പി , (മുൻഎച്ച്എം) , നിലവിൽ സ്കൂളിൽ ജോലി ചെയ്തു വരുന്ന ഷബീർ എം ഐ ,സയ്യിദ് പൂക്കോയ തങ്ങൾ, മുംതാസ് ടി എന്നിവർക്കൊപ്പം സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ ഫസലുറഹ്മാൻ (കളർ വേൾഡ് ടൈൽസ് ഊർക്കടവ്) , നസീമ ഊട്ടിക്കൽ, മറിയം ചേന്ദമംഗലൂർ ,ബേബി , ഹബീബ് റഹ്മാൻ (ഏഷ്യൻ ടൈൽസ് എടവണ്ണപ്പാറ ) എന്നിവരും ചേർന്ന് സംയുക്തമായാണ് അക്ഷരപ്പുര സ്കൂളിന് സമർപ്പിച്ചത്. അക്ഷരപ്പുര സമർപ്പണ പരിപാടി കൊണ്ടോട്ടി ബി.പി സി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ അബ്ദുൾ നാസർ , ഹെഡ്മിസ്ട്രസ്സ് ഷീബ സി.എ, അഷ്റഫ് (പ്രസി: പി ടിഎ) അലി അക്ബർ (വൈസ് പ്രസി പി ടി എ ) , ജൈസൽ എളമരം (എസ്എംസി ചെയർമാൻ) , വിജയൻ പി.എം എന്നിവർ ചടങ്ങിൽ സംസാരിച്ചു. മുതാസ് ടി നന്ദി രേഖപ്പെടുത്തി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article