വാഴക്കാട്: മാലിന്യമുക്ത നവകേരളം എന്റെ നാട് നല്ലനാട് കാമ്പയിന്റെ ഭാഗമായി കുട്ടികളില്‍ ശുചിത്വ ബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വാഴക്കാട് ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എം.കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷമീന സലീം അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്‍ പി.കെ റഫീഖ് അഫ്സല്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി പി.എസ് പ്രേം ചന്ദ് വിഷയാവതരണം നടത്തി.
വിദ്യാർത്ഥി ഗ്രീൻ അംബാസിഡർമാരായി ചാലിയപ്പുറം ജി.എച്ച്,എസിലെ വി.എസ് ആര്യാധ്യ, സഹ അംബാസിഡര്‍മാരായ അല്‍ഫ നസീര്‍ (ടി.എച്ച്.എസ്.എസ് വാഴക്കാട്), ദേവിക (ജി.എച്ച്.എസ്.എസ് വാഴക്കാട്) എന്നിവരെ തിരഞ്ഞെടുത്തു, പാനല്‍ ചര്‍ച്ചകള്‍ക്ക് ഗ്രീന്‍ അംബാസിഡര്‍മാര്‍ നേതൃത്വം നൽകി. 18 സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആയിഷ മാരാത്ത്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്‍ തറമ്മല്‍ അയ്യപ്പൻ കുട്ടി, ഹെൽത്ത് ഇൻസ്പെക്ടര്‍ ദാനിഷ് വി, ഹരിത സഭ കോഡിനേറ്റര്‍ കെ.പി ഫൈസൽ മാസ്റ്റർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ മുഹ്സിന പി.കെ, വാർഡ് മെമ്പർമാരായ ബഷീര്‍ മാസ്റ്റര്‍, കെ.പി മൂസക്കുട്ടി, പി.ടി വസന്തകുമാരി, സാബിറ സലീം തുടങ്ങിയവരും മോട്ടമ്മല്‍ മുജീബ് മാസ്റ്റര്‍ എന്നിവർ ആശംസകൾ നേർന്നു. ഗ്രീൻ അംബാസിഡർ വി.എസ് ആര്യാധ്യ നന്ദിയും പറഞ്ഞു.