വാഴക്കാട് പാലിയേറ്റീവ് കെയറിലെ ബയോ വേസ്റ്റുകൾ എഫ്. എച്ച്.സി മുഖേന നീക്കം ചെയ്യാൻ തീരുമാനിച്ചതായി വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ എം.കെ നൗഷാദ് അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പാലിയേറ്റീവ് ഭാരവാഹികളായ വി സി മുഹമ്മദ് കുട്ടി,നഈമുദ്ധീൻ എന്ന ബാവ, ഹോസ്പിറ്റൽ പ്രതിനിധി മഹേഷ് എന്നിവർ പങ്കെടുത്തു.
കിടപ്പിലായ രോഗികൾ ഉപയോഗിക്കുന്നതും ഹോം കെയർ സേവനങ്ങളുടെ ഭാഗമായുള്ളവയുമായ മെഡിക്കൽ അനുബന്ധ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് മാർഗ്ഗമില്ലാതെ പ്രയാസപ്പെടുകയായിരുന്നു ഇതുവരെ. ഇത്തരം പ്രയാസങ്ങൾക്ക് ഏറെ ആശ്വാസകരമാണ് തീരുമാനമെന്ന് പാലിയേറ്റീവ് പ്രതിനിധികൾ പറഞ്ഞു.