കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്ത വിദ്യ പി.ടിയെ ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ ശശി രാജ് പനയങ്ങാട് വിദ്യ പി.ടിയ്ക്ക് മൊമെന്റോ നൽകി.
ചടങ്ങിൽ വാർഡ് കോൺഗ്രസ് നേതാക്കളായ പ്രകാശൻ കിഴക്കെപ്പാട്ട്, വിജയൻ ചകാലാലകുത്ത്, രഞ്ജിത് കാളിതൊടി എന്നിവരും പങ്കെടുത്തു. വിദ്യ പി.ടിയുടെ നിയമജീവിതത്തിലെ പുതിയ അധ്യായത്തിന് വിദ്യയ്ക്ക് എല്ലാ വിജയാശംസകളും നേതാക്കൾ അറിയിച്ചു.