വാഴയൂർ : വാഴയൂർ കലാസമിതിയുടെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണവും ജയചന്ദ്രൻ ഗാനാർച്ചനയും നടത്തി. പ്രശസ്ത കവി എ പി മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. കഥാകൃത്ത് രൂപേഷ്, ഭുവനദാസൻ, ഷൈനി വാക്കുലത്ത് എന്നിവർ എം ടിയുടെ വിവിധ സാഹിത്യ സംഭാവനയെ കുറിച്ച് സംസാരിച്ചു.ഗായകൻ രാഘവൻ മാടമ്പത്തിൻ്റെ നേതൃത്വത്തിൽ വാഴയൂർ കലാസമിതിയുടെ കലാകാരന്മാർ ,പി.ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി ഗാനാർച്ചനയും നടത്തി.വിഷ്ണു കൂമ്പറ്റ അധ്യക്ഷത വഹിച്ച ചടങ്ങിന് കെ കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.
എം.ടി അനുസ്മരണവും ജയചന്ദ്രൻ ഗാനാർച്ചനയും നടത്തി.
