വാഴക്കാട് :ആവേശവും, ആകാംഷയും, വാശിയും വാനോളം ഉയർന്ന വാഴക്കാട് പ്രിയ ഓഡിറ്റോറിയതിൽ വെച്ച് ഫാത്തിമ ഹെൽത്ത് കെയർ എടവണ്ണപ്പാറയും പ്രിയ യൂത്ത് വാഴക്കാട് സംയുക്തമായി സംഘടിപ്പിച്ച ഇൻ്റർ സ്‌കൂൾ റിപ്പബ്ലിക്ക് ഡേ ക്വിസ് മത്സരം (സീസൺ-2) ആവേശ കൊടുമ്പിരി കൊള്ളിച്ച മത്സരത്തിൽ അവസാന നിമിഷത്തിൽ ബെയ്സ് ഇംഗീഷ് സ്കൂൾ (സീസൺ -2) ജേതാക്കളായി.
മത്സരത്തിൽ എംഐഎഎം. യുപി സ്കൂൾ ചെറുവട്ടൂർ മത്സരത്തിൽ രണ്ടാം സ്ഥാനവും എഎംയുപി സ്കൂൾ ആക്കോട് വിരിപ്പാടം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്യാഷ് പ്രൈസും സമ്മാനങ്ങളും വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് എംകെസി നൗഷാദ് ക്ലബ് പ്രസിഡന്റ് ഹംസത്തലി, ട്രഷർ ബിപി ഹമീദ് ചേർന്ന് വിതരണം ചെയ്തു.
പരിപാടിയിൽ വിവിധ സ്കൂളിൽ നിന്നും കുട്ടികളും, അധ്യാപകരും,രക്ഷിതാക്കളും പങ്കെടുത്തു. പികെ റിഷാദ് പരിപാടിക്ക് നന്ദി അർപ്പിച്ചു.