വാഴക്കാട്: രാജ്യത്തിന്റെ 76-ാം റിപ്പബ്ലിക് ദിനം എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക മേഴ്സി ജോർജ് വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളത്തിന്റ സാന്നിധ്യത്തിൽ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് മുസമ്മിൽ. ടി , എം പി ടി എ പ്രസിഡണ്ട് സുമയ്യ , അദ്ധ്യാപകരായ മൃദുല ടീച്ചർ, വിപിൻ മാസ്റ്റർ, മഞ്ജുള ടീച്ചർ, ജംഷീന ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. എം പി ടി എ പ്രസിഡന്റ് സുമയ്യ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ, തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.