മുതുവല്ലൂര്‍ ഗ്രാന്മ ഫൗണ്ടേഷന്‍ – സുധീഷ് സ്മാരക ഗ്രന്ഥാലയം വായനശാലയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്‍റെ 76 മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.
ധീരജവാന്‍ സുധീഷ് സ്മാരകഗ്രന്ഥാലയത്തില്‍ വച്ച് നടത്തിയ ചടങ്ങില്‍ ശ്രീ. ജയപ്രകാശ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. സുധീഷിന്‍റെ മാതാപിതാക്കളായ ശ്രീ അച്ചുതന്‍മാസ്റ്റര്‍, ശ്രീമതി. സുഭദ്രടീച്ചര്‍ വായനശാല ഭാരവാഹികളായ ഷാജേഷ്, ഗോപിനാഥന്‍ കെ പി, വിപിന്‍രാജ്, അക്ഷയ് ശങ്കര്‍, രാജുനാരായണന്‍ , രാഗിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രവാസി വ്യവസായി ശ്രീ. സുലൈമാന്‍ ഹാജി, പൊതുപ്രവര്‍ത്തകരായ ശശിരാജ് പനയങ്ങാട് അബുമാസ്റ്റര്‍, സുകുമാരന്‍, സുരേഷ്നീറാട് , മുസ്തഫ ( പാസ്ക് കൊണ്ടോട്ടി ) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കൊണ്ടോട്ടി പാസ്ക് ക്ലബ് പ്രവര്‍ത്തകരും , മെക് സെവന്‍ കൂട്ടായ്മ അംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.