കൂളിമാട് : കാലികവിഷയങ്ങളിൽ ലീഗ് ഉയർത്തുന്നത് വേറിട്ട ശബ്ദമാണെന്നു ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. കൂളിമാട് മേഖല മുസ്ലിം ലീഗ് സമ്മേളന മുന്നോടിയായി നടന്ന ലീഗ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇ.എം. അഹമ്മദ് കുട്ടി അധ്യക്ഷനായി. നാഥൻ്റെ വരദാനമായ ലീഗിൻ്റെ ചരിത്രം പഠന
വിധേയമാക്കണമെന്നും
ഇ ടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു. ലീഗ് കാരണവർ ഇ.കെ. മൊയ്തീൻ ഹാജി പതാക ഉയർത്തി. ഗാനരചയിതാവ് മജീദ് കൂളിമാടിനെയും മുതിർന്ന ലീഗ് പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ ലീഗ് ഉപാധ്യക്ഷൻ കെ. എ. ഖാദർ മാസ്റ്റർ, എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ. നവാസ്, അഡ്വ : നജ്മ തബ്ശീറ,അഹമ്മദ് കുട്ടി
അരയങ്കോട്, എൻപി ഹമീദ് മാസ്റ്റർ, സി.എ. അലി,എൻ. ഷാഹുൽ ഹമീദ്,ഇ. പി. വത്സല, നസീറ ബശീർ, ഇ .പി സജ്ല, റഷീദ നവാസ്, ഇ.എം ഫാത്തിമ, കെ.പി. ശിഹാബ് സംസാരിച്ചു. എൻ എം ഹുസൈൻ, കെ.എ. റഫീഖ് ,ടി. അബ്ദുറഹ്മാൻ,പി.ടി.സി. അബ്ദുള്ള മാസ്റ്റർ, സി.എ.ശുകൂർ മാസ്റ്റർ, സി.എ. റസാഖ് മാസ്റ്റർ, അയ്യൂബ് കൂളിമാട്, ടി.സഫറുള്ള , സി. യാസീൻ, വി. മഹ്മൂദ്, ഇ.പി. ജമാൽ, കെ.സി സാദിഖ്, എം. ഇസ്മായിൽ മൗലവി, വി. അബൂബക്കർ മാസ്റ്റർ, ഇ.പി. അബ്ദുൽ അലി പ്രസീഡിയം നിയന്ത്രിച്ചു
കാലിക വിഷയങ്ങളിൽ ലീഗിൻ്റേത് വ്യത്യസ്ഥ ശബ്ദം: ഇ.ടി. മുഹമ്മദ് ബഷീർ എം പി
